സര്‍ക്കാര്‍ കൃത്യസമയത്ത് തീരുമാനമെടുക്കുന്നില്ല, അതാണ് പ്രധാന പ്രശ്‌നം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

സര്‍ക്കാര്‍ കൃത്യസമയത്ത് തീരുമാനമെടുക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറയ്ക്കാന്‍ കഴിയുന്ന ബദല്‍ സാമഗ്രികള്‍ നമുക്കുണ്ടാകണം. നിര്‍മാണ മേഖലയില്‍ സമയമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സമയമാണ് ഏറ്റവും വലിയ മൂലധനം. എന്നാല്‍, സര്‍ക്കാര്‍ കൃത്യമസമയത്ത് തീരുമാനമെടുക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. സിവില്‍ എന്‍ജിനിയര്‍മാരുടെ അസോസിയേഷന്‍ മുംബൈയില്‍ സംഘടിപ്പിച്ച NATCON 2022 പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിമര്‍ശനാത്മകമായ പരാമര്‍ശം.(government not taking decisions in time says nitin gadkari)
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
‘ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന മേഖലയുടെ ഭാവി ഏറെ ശോഭനമാണ്. ലോകത്തും രാജ്യത്തുമുള്ള മികച്ച സാങ്കേതികവിദ്യയും കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും വിജയകരമായ പ്രവര്‍ത്തനങ്ങളും നമ്മള്‍ സ്വീകരിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. അതിനുള്ള ശേഷിയുണ്ട്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറയ്ക്കാന്‍ കഴിയുന്ന ബദല്‍ സാമഗ്രികള്‍ നമുക്കുണ്ടാകണം. നിര്‍മാണ മേഖലയില്‍ സമയമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സമയമാണ് ഏറ്റവും വലിയ മൂലധനം. എന്നാല്‍, സര്‍ക്കാര്‍ കൃത്യമസമയത്ത് തീരുമാനമെടുക്കാത്തതാണ് പ്രധാന പ്രശ്‌നം’, ഗഡ്കരി പറഞ്ഞു.
അതേസമയം, മന്ത്രിയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിന്റെ വിമര്‍ശനം കേന്ദ്ര സര്‍ക്കാരിനെതിരേ അല്ലെന്നും സര്‍ക്കാരുകളെക്കുറിച്ച് പൊതുവായുള്ള കാര്യമാണ് ഗഡ്കരി പറഞ്ഞതെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു. ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് കഴിഞ്ഞയാഴ്ച ഗഡ്കരിയെ ഒഴിവാക്കിയിരുന്നു.
Story Highlights: government not taking decisions in time says nitin gadkari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here