‘ആര്‍ക്കെങ്കിലും പ്രശ്നമായെങ്കില്‍ ക്ഷമ ചോദിക്കുന്നു’; വിവാദമായ തമാശയില്‍ ഖേദം പ്രകടിപ്പിച്ച് രണ്‍ബീര്‍

ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിനായിരുന്നു നീണ്ട പ്രണയത്തിനൊടുവില്‍ രണ്‍ബീറിന്‍റെയും
ആലിയയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം തന്നെ താൻ ഗര്‍ഭിണിയാണെന്ന വിവരം ആലിയ പരസ്യമായി ഏവരെയും അറിയിച്ചു.തുടര്‍ന്ന് താരങ്ങളുടെ ആരാധകരെല്ലാം തങ്ങളുടെ സന്തോഷം പങ്കുവച്ചിരുന്നു.
ഇതിനിടെ ഒരു ഇൻസ്റ്റഗ്രാം ലൈവ് സെഷനില്‍ ഗര്‍ഭിണിയായ ആലിയയുടെ ശരീരത്തെ പറ്റി രണ്‍ബീര്‍ കപൂര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. രണ്‍ബീര്‍ സ്ത്രീവിരുദ്ധമായ കമന്‍റാണ് പറഞ്ഞതെന്നും, ഇത് ബോഡി ഷെയിമിംഗ് ആയി കണക്കാക്കണമെന്നുമാണ് അധികപേരും അഭിപ്രായപ്പെട്ടത്. രണ്‍ബീറിന്‍റെ പരാമര്‍ശമടങ്ങുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.
രണ്‍ബീറിന്‍റെയും ആലിയയുടെയും പുതിയ ചിത്രമായ ‘ബ്രഹ്മാസ്ത്ര’യുടെ പ്രമേഷൻ പരിപാടിക്കിടെയാണ് ആലിയ ഗര്‍ഭിണിയായ ശേഷം ‘പരന്നുവരുന്നു’ എന്ന് രണ്‍ബീര്‍ കളിയാക്കി പറഞ്ഞത്. എന്നാല്‍ സംഭവം പിന്നീട് വലിയ വിവാദമാവുകയായിരുന്നു.
ഇപ്പോഴിതാ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് രണ്‍ബീർ കപൂർ . താൻ വെറുമൊരു തമാശയാണ് ഉദ്ദേശിച്ചതെന്നും ആലിയയ്ക്ക് അത് മനസിലായെന്നുമാണ് രണ്‍ബീര്‍ പറഞ്ഞു.
"I spoke to Alia about it and she really laughed it off" #RanbirKapoor apologizing on his comment
— Lakeer Ka Fakeer (@arthwrites) August 24, 2022
WE LOVE RANBIR KAPOOR pic.twitter.com/6b3bBUPIsh
Read Also: ഭര്‍ത്താവിന്റെ സര്‍നെയിം ഒപ്പം ചേര്‍ത്ത് ആലിയ ഭട്ട് പേര് മാറ്റുന്നു; ഒഴിവാക്കപ്പെട്ടതുപോലെ തോന്നാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രതികരണം
‘ഞാനെന്‍റെ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതൊരു തമാശ മാത്രമായിരുന്നു. പക്ഷേ ആര്‍ക്കും അത് തമാശയായി തോന്നിയില്ല. എന്‍റെ ഉദ്ദേശം മറ്റൊന്നുമായിരുന്നില്ല. ഞാൻ ആലിയയോട് ഇതെപ്പറ്റി സംസാരിച്ചപ്പോള്‍ അവള്‍ ചിരിച്ചുതള്ളി. എന്‍റെ ഹ്യൂമര്‍ സെൻസ് ചില സമയത്ത് ഇങ്ങനെയാണ്. എനിക്ക് തന്നെ തിരിച്ചടിയാകും. എന്‍റെ സംസാരം ആര്‍ക്കെങ്കിലും പ്രശ്നമായെങ്കില്‍ ആത്മാര്‍ത്ഥമായും ഞാനതില്‍ ഖേദിക്കുന്നു’വെന്ന് രൺബീർ പ്രതികരിച്ചു.
Story Highlights: Ranbir Kapoor apologise for calling Alia Bhatt a “phailod”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here