Advertisement

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് ആർച്ച് ബിഷപ്പിനെ തടഞ്ഞ് വച്ച് വിമതർ

August 24, 2022
Google News 1 minute Read

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെ ബിഷപ്പ് ഹൗസിൽ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമതർ തടഞ്ഞ് വച്ചു. തുടർന്ന് വിമത വിഭാ​ഗം എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് ഉപവാസ സമരം നടത്തി. ഏകികൃത കുർബാന നടത്താൻ സർക്കുലർ ഇറക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. സർക്കുലർ ഇറക്കുന്നത്തിനു മുൻപ് ചർച്ച നടത്താമെന്നു ബിഷപ്പ് അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

വൈദികരും വിശ്വാസികളുമടക്കും നിരവധിപ്പേരാണ് ഉപവാസ സമരത്തിൽ പങ്കെടുത്തത്. ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സർക്കുലർ ഇറക്കുന്നത്തിനു മുൻപ് ചർച്ച നടത്താമെന്നു ബിഷപ്പ് അറിയിച്ചതായി പ്രതിഷേധക്കാർ പറഞ്ഞു. കാനോനിക സമിതികളുമായി നാല് ആഴ്ചക്കുള്ളിൽ ചർച്ച നടത്താമെന്ന് ബിഷപ്പ് അറിയിച്ചതായും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.

Story Highlights: The rebels stopped the archbishop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here