അനധികൃത ഖനന അനുമതി; ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ നിയമസഭാംഗത്വം റദ്ദാക്കി

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമ സഭാംഗത്വം റദ്ദാക്കി. അനധികൃത ഖനന അനുമതി നല്‍കിയെന്ന പരാതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഹേമന്ത് സോറന്റെ രാജി ഉടനുണ്ടാകും. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് നടപടി.(jharkhand cm hemant soren disqualified)
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഹേമന്ത് സോറന്റെ കേസില്‍ വാദം തുടരുകയായിരുന്നു. ഇക്കഴിഞ്ഞ 12നാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് 19ന് ഇരുപാര്‍ട്ടികളും തങ്ങളുടെ രേഖാമൂലം വിശദീകരണം നല്‍കുകയും ചെയ്തു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുത്തതും ഗവര്‍ണറെ അറിയിച്ചതും.
ഭരണ ഘടന അനുഛേദം 192 അനുസരിച്ച് ഒരു ജനപ്രതിനിധിയുടെ പേരില്‍ പ്രാതിനിധ്യം സംബന്ധിച്ച് തീരുമാനമെടുക്കുമ്പോള്‍ ഗവര്‍ണറെയാണ് അറിയിക്കേണ്ടത്. ഇതനുസരിച്ചാണ് നടപടി. അനധികൃത ഖനി ഇടപാട് കേസിലാണ് ഹേമന്ത് സോറന്‍ അയോഗ്യനാക്കപ്പെട്ടത്.
Read Also: അഞ്ച് ഫോണുകളില്‍ ചാര സോഫ്റ്റ്‌വെയര്‍; ചാരന്‍ പെഗാസസ് ആണോ എന്ന് വ്യക്തമല്ല; സുപ്രീം കോടതി
ഖനിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയായിരിക്കെ തന്നെ സ്വന്തം പേരിലുള്ള ഖനിക്ക് അനുമതി നല്‍കിയാണ് തിരിച്ചടിയായത്. ബിജെപിയാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയത്.
Story Highlights: jharkhand cm hemant soren disqualified
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here