‘ടിപ്പു സുൽത്താനെ മുസ്ലിം ഗുണ്ട എന്ന് വിളിച്ചാൽ നാവരിയും’; കർണാടക ബിജെപി നേതാവിന് ഭീഷണി

കർണാടകയിലെ ശിവമോഗയിൽ നിന്നുള്ള എംഎൽഎയും മുൻ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പയ്‌ക്കെതിരെ ഭീഷണിക്കത്ത്. ടിപ്പു സുൽത്താനെ വീണ്ടും ‘മുസ്ലിം ഗുണ്ട’ എന്ന് വിളിച്ചാൽ നാവ് അറുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണം. സംഭവത്തിൽ ഈശ്വരപ്പ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഈശ്വരപ്പയുടെ വസതിയിലേക്ക് സന്ദേശം അയച്ചതായാണ് റിപ്പോർട്ട്. കന്നഡയിലെഴുതിയ കത്തിലാണ് മുൻ മന്ത്രിയുടെ നാവ് മുറിക്കുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. താൻ ഒരിക്കലും മുസ്ലീങ്ങളെ ഗുണ്ടകൾ എന്ന് വിളിച്ചിട്ടില്ലെന്നും, ഇത്തരം ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും ഈശ്വരപ്പ പ്രതികരിച്ചു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഭീഷണിക്കത്ത് സഹിതം പൊലീസ് സൂപ്രണ്ടിന് പരാതി നൽകി.
കർണാടകയിൽ ടിപ്പു സുൽത്താന്റെയും ഹിന്ദുത്വ പ്രതിനായകൻ വി.ഡി സവർക്കറിന്റെയും ചിത്രങ്ങളുള്ള സ്വാതന്ത്ര്യദിന ബാനറുകൾ സംസ്ഥാനത്ത് സംഘർഷത്തിന് കാരണമായി. ഇതിന് പിന്നാലെ ഇവിടെ ഹിന്ദു യുവാക്കളെ കത്തി ഉപയോഗിച്ച് ആക്രമിച്ചിരുന്നു. പിന്നാലെ പൊലീസ് 144 വകുപ്പ് ഏർപ്പെടുത്തി. നേരത്തെ ന്യൂനപക്ഷങ്ങൾ വർഗീയ സംഘർഷം സൃഷ്ടിച്ചുവെന്ന് ഈശ്വരപ്പ ആരോപിച്ചിരുന്നു.
Story Highlights: Karnataka Minister KS Eshwarappa Calls Tipu Sultan “Muslim Gunda” Gets A Threat Letter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here