Advertisement

വൈറ്റമിൻ ബി6 സപ്ലിമെന്റുകളുടെ അമിതോപയോഗം; നടക്കാനാകാതെ എണ്പത്തിയാറുകാരൻ

August 25, 2022
Google News 2 minutes Read

ആരോഗ്യ സംരക്ഷണത്തിനായി വൈറ്റമിൻ സപ്പ്ളിമെന്റുകൾ ഉപയോഗിക്കുന്നവരാണ് മിക്കവരും. പക്ഷെ ഇത് ആരോഗ്യത്തിന് നല്ലതാണോ? ആവശ്യാനുസരണം മാത്രമേ വൈറ്റമിൻ സപ്പ്ളിമെൻറ്സ് ഉപയോഗിക്കാൻ പാടുള്ളു. നല്ല ഭക്ഷണത്തിലൂടെ ആവശ്യമായ സപ്പ്ളിമെന്റുകൾ ശരീരത്തിന് നൽകുന്നതാണ് ഏറ്റവും ഉത്തമം. അനാവശ്യമായി വൈറ്റമിൻ സപ്പ്ളിമെന്റുകൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുകയും പലതരത്തിലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. കഴിക്കുന്നതിന് അളവുകളും നോക്കണം. നിശ്ചിത പ്രതിദിന ഡോസിനേക്കാൾ എഴുപത് മടങ്ങ് അധികം വൈറ്റമിൻ ബി6 സപ്ലിമെന്റുകൾ കഴിച്ചതിനാൽ 86 ന് നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടു.

രക്തപരിശോധിച്ചപ്പോൾ അതിൽ വൈറ്റമിൻ ബി6 തോത് കുറവുള്ളതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശ പ്രകാരം ദിവസവും വൈറ്റമിൻ ബി6 കഴിക്കുകയായിരുന്നു. പിന്നീട് കാലിന്റെ സംവേദനശേഷി നഷ്ടമാകുന്നതായി തോന്നി. ഇതേതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അമിത അളവിലുള്ള വൈറ്റമിൻ ബി6 ഉപയോഗം ഇദ്ദേഹത്തിന്റെ നടക്കാനുള്ള ശേഷിയെ ബാധിച്ചതായി കണ്ടെത്തിയതെന്ന് മകൾ ആലിസൺ‍ ടെയ്‌ലര്‍ പറയുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ശരീരത്തിന് ആവശ്യമായ വൈറ്റമിനാണ് ബി6. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് തുടങ്ങിയവയുടെ ചയാപചയത്തിനും ചുവന്ന രക്തകോശങ്ങളുടെയും ന്യൂറോട്രാൻസ്മിറ്ററുകളുടെയും രൂപീകരണത്തിനും ശരീരത്തിന് വൈറ്റമിൻ ബി6 കൂടിയേ തീരൂ. ശരീരത്തിൽ ഈ വൈറ്റമിൻ ഉൽപാദിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയുമാണ് ഇത് ഉള്ളിലെത്തിക്കേണ്ടത്. വൈറ്റമിൻ ബി6 അഭാവം വൃക്കകളെയും ചെറു കുടലിന്റെ പോഷണം വലിച്ചെടുക്കാനുള്ള ശേഷികുറവിനും കാരണമാകാം. പക്ഷെ അമിതമായ അളവിൽ വൈറ്റമിനുകൾ ശരീരത്തിലേക്ക് എത്തുന്നതും ദോഷം ചെയ്യും.

Story Highlights: man loses ability to walk after taking too many vitamin b6 supplements

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here