Advertisement

മെഡിക്കൽ വിദ്യാഭ്യാസ നിയമം ചോദ്യം ചെയ്ത് എൻഎസ്എസ് സുപ്രിം കോടതിയിൽ

August 25, 2022
Google News 1 minute Read
Medical Education Act challenged in NSS Supreme Court

മെഡിക്കൽ വിദ്യാഭ്യാസ നിയമം ചോദ്യം ചെയ്ത് എൻഎസ്എസ് സുപ്രിം കോടതിയെ സമീപിച്ചു. കേരളം പാസാക്കിയ നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് സുപ്രിം കോടതിയെ സമീപിച്ചത്.

എൻ എസ് എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകൾ സർക്കാർ നിയമ ഭേദഗതിയിലൂടെ അട്ടിമറിക്കുന്നു എന്ന് ഹർജിയിൽ ആരോപിക്കുന്നു. കേരള ഹൈക്കോടതി നേരത്തെ സർക്കാർ നിലപാട് ശരിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

Story Highlights: Medical Education Act challenged in NSS Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here