Advertisement

കുക്കറിന്റെ മൂടി കൊണ്ട് പൊലീസുകാരുടെ തലയടിച്ച് പൊട്ടിച്ച് കടന്നുകളഞ്ഞ മിന്നൽ ഫൈസൽ പിടിയിൽ

August 25, 2022
2 minutes Read
Minnal Faisal arrested for attacking policemen
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുക്കറിന്റെ മൂടി ഉപയോ​ഗിച്ച് പൊലീസുകാരുടെ തലയടിച്ച് പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് സംഭവം. നിരവധി കേസുകളിൽ വാറണ്ടായതിനെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന അഴൂർ മുട്ടപ്പലം പ്ലാവിള വീട്ടിൽ മിന്നൽ ഫൈസൽ എന്ന ഫൈസലാണ് (41) അറസ്റ്റിലായത്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരായ അരുൺകുമാർ, ലുക്മാൻ ഉൾ ഹക്കീം, എന്നിവരെയാണ് പ്രതി ആക്രമിച്ചത്. പൊലീസുകാർ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ( Minnal Faisal arrested for attacking policemen )

Read Also: പാലക്കാട് 20 കിലോ കഞ്ചാവുമായി നാല് ഒറീസ സ്വദേശികൾ പിടിയിൽ

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12.30നായിരുന്നു സംഭവങ്ങളുടെ തുടക്കം. ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ അടിപിടി,​ പിടിച്ചുപറി,​ കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. 2021ൽ ഇയാൾ അന്നത്തെ സി.ഐ രാജേഷ് കുമാറിനെ ആക്രമിച്ചശേഷം രക്ഷപ്പെട്ടിരുന്നു.

ഊരുപൊയ്‌കയിലെ ഒരു വീട്ടിൽ പ്രതി ഒളിച്ച് താമസിക്കുന്നുണ്ടെന്ന് അറിഞ്ഞാണ് പൊലീസുകാർ സ്ഥലത്തെത്തിയത്. ഫൈസലിന് ആക്രമണ സ്വഭാവമുള്ളതിനാൽ മറ്റൊരു കാറിൽ ചിറയിൻകീഴ് സ്റ്റേഷനിലെ അഡിഷണൽ എസ്.ഐ സുനിലും ജൂനിയർ എസ്.ഐ ശ്രീജിത്തുമുണ്ടായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്നവർ സംസാരിക്കുന്നതിനിടെയായിരുന്നു ആക്രമണം.

കൈയിൽ വിലങ്ങിടുന്നതിനിടെ സമീപത്തുണ്ടായിരുന്ന കുക്കറിന്റെ മൂടി ഉപയോഗിച്ച് പൊലീസുകാരുടെ തലയ്‌ക്ക് അടിക്കുകയും കൈകളിൽ കടിക്കുകയും ചെയ്‌ത ശേഷമാണ് ഫൈസൽ ഓടി രക്ഷപ്പെട്ടത്.

Story Highlights: Minnal Faisal arrested for attacking policemen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement