Advertisement

‘ക്യൂ നെറ്റ് എന്ന തട്ടിപ്പിലേക്കാണ് ഞങ്ങളെ ചാടിച്ചത്’; മണിചെയിൻ തട്ടിപ്പിന് ഇരയായ പാലക്കാട് ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് സ്വന്തം അമ്മയെ

August 25, 2022
Google News 2 minutes Read
q net money chain

മണിചെയിൻ തട്ടിപ്പിന് ഇരയായ പാലക്കാട് ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് സ്വന്തം അമ്മയെ.മകൻ ഡയറക്ട് മാർക്കറ്റിംഗ് കമ്പനിയുടെ തട്ടിപ്പിന് ഇരയായതറിഞ്ഞ കണ്ണിയംപുറം സ്വദേശിനി വിജയലക്ഷ്മി ആത്മഹത്യ ചെയ്യുകയായിരുന്നു. പണം നഷ്ടപ്പെട്ടാലും പരാതിപ്പെടാനാകില്ലെന്ന് വ്യാജരേഖയുടെ മറവിൽ നിക്ഷേപകരെ കമ്പനി പറഞ്ഞ് വഞ്ചിച്ചു. സ്വർണ്ണം വിറ്റും,ആധാരം പണയംവെച്ചും പണം നൽകിയ നിരവധി പേർ തട്ടിപ്പിനിരയായതായാണ് ട്വന്റിഫോർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ( q net money chain )

ആറ് ലക്ഷത്തിലധികം രൂപയാണ് സുഹൃത്തിന്റെ നിർബന്ധപ്രകാരം സജിത് കുമാർ കമ്പനിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ മാർച്ചിൽ നിക്ഷേപിച്ചിട്ട് ഇതുവരെ പറഞ്ഞ തുക തിരികെ കിട്ടിയില്ല. വീടിന്റെ ആധാരവും അമ്മയുടേയും ഭാര്യയുടേയും സ്വർണ്ണവും പണയപ്പെടുത്തിയാണ് തുക നൽകിയത്. കമ്പനിയുടെ ക്രൂരത കാരണം സജിത്തിന് നഷ്ടമായത് സ്വന്തം അമ്മയുടെ ജീവൻ.

‘എനിക്കെന്തെങ്കിലും പറ്റുമോ എന്ന പേടിയായിരുന്നു അമ്മയ്ക്ക്. അമ്മയ്ക്ക് മാനസിക വിഷമം കാരണമാണ് മരിച്ചതെന്ന് ഇവർ പറഞ്ഞുണ്ടാക്കുന്നു. എന്നാൽ എനിക്കേ അറിയൂ. എന്റെ അമ്മയാണ്’- സജിത്,ജ്വല്ലറി ജീവനക്കാരൻ പറയുന്നു

പ്രോഡക്ട് സെയിലിംഗ് എന്ന പേരിലാണ് എല്ലാവരേയും കമ്പനിയിലേക്ക് ആകർഷിച്ചത്. പക്ഷേ മണിചെയിൻ മാതൃകയിൽ ആളെ ചേർക്കാനാണ് എല്ലാവരോടും ആവശ്യപ്പെട്ടത്.

Read Also: ഇസ്രയേലില്‍ മലയാളികളെ കുരുക്കി ചിട്ടിത്തട്ടിപ്പ്; കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ നാടുവിട്ടെന്ന് സൂചന

‘ക്യൂ നെറ്റ് എന്ന തട്ടിപ്പിലേക്കാണ് ഞങ്ങളെ ചാടിച്ചത്. എന്റെ ആത്മാർത്ഥ സുഹൃത്താണ് എന്നെ ചതിച്ചത്. ഇപ്പോൾ വലിയ കടക്കെണിയിലാണ്’- പരാതിക്കാരൻ ഹാരിസ് പറയുന്നു. കബളിപ്പിക്കപ്പെട്ടവർക്ക് പരാതി നൽകാനാകില്ലെന്നാണ് പണം ചോദിച്ച എല്ലാവരോടും കമ്പനി പറഞ്ഞ് വിശ്വസിപ്പിച്ചതെന്ന് ചതിക്കപ്പെട്ടവർ പറയുന്നു

നാണക്കേടുകൊണ്ടും പണം തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലുമാണ് പലരും ഇത്രയും നാൾ പരാതിപ്പെടാതിരുന്നത്. യുവാക്കൾ നൽകിയ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് പേർ തട്ടിപ്പിന് ഇരകളായതായാണ് ഇവർ പറയുന്നത്.

Story Highlights: q net money chain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here