Advertisement

‘വിവാഹം കഴിക്കാൻ കെ.എൽ രാഹുലിന് സമയമില്ല’; മകളുടെ വിവാഹത്തെ കുറിച്ച് സുനിൽ ഷെട്ടി

August 25, 2022
Google News 2 minutes Read
sunil shetty about kl rahul athiya shetty wedding

ബോളിവുഡ് നടി ആതിയ ഷെട്ടിയുടെ വിവാഹത്തെ കുറിച്ച് പ്രതികരിച്ച് അച്ഛനും നടനുമായ സുനിൽ ഷെട്ടി. ഭാവി വരനും ക്രിക്കറ്ററുമായ കെഎൽ രാഹുലിന് മത്സരങ്ങളുടെ തിരക്കാണെന്നും അതുകൊണ്ട് വിവാഹം കഴിക്കാൻ സമയം കിട്ടുന്നില്ലെന്നും സുനിൽ ഷെട്ടി പറഞ്ഞു. മത്സരങ്ങൾക്കിടയിൽ വീണു കിട്ടുന്ന രണ്ട് ദിവസം കൊണ്ട് വിവാഹം നടത്താൻ സാധിക്കില്ലെന്നും സുനിൽ ഷെട്ടി വ്യക്തമാക്കി. ( sunil shetty about kl rahul athiya shetty wedding )

‘വിവാഹം എപ്പോൾ വേണമെന്ന് കുട്ടികൾ വേണം തീരുമാനിക്കാൻ. കലൻഡർ കണ്ടാൽ ഭയന്ന് പോകും. അതിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ബ്രേക്ക് വരുന്നുള്ളു. ബാക്കി ദിവസങ്ങളെല്ലാം പരിശീലനവും മത്സരങ്ങളുമാണ്. അത്ര ചെറിയ ഇടവെളയിൽ വിവാഹം നടത്താൻ സാധിക്കില്ല’- സുനിൽ ഷെട്ടി പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആതിയ ഷെട്ടിയും കെ.എൽ രാഹുലും പ്രണയത്തിലാണ്. 2021 ൽ സഹോദരൻ അഹാൻ ഷെട്ടിയുടെ തടപ്പ് എന്ന ചിത്രത്തിന്റെ പ്രീമിയറിന് കെ.എൽ രാഹുൽ എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് പുറംലോകം അറിയുന്നത്.

കെ.എൽ രാഹുലിന്റെ മത്സരങ്ങൾ കാണാൻ സുനിൽ ഷെട്ടിയും എത്താറുണ്ട്.

Story Highlights: sunil shetty about kl rahul athiya shetty wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here