Advertisement

പരിശീലനം പുനരാരംഭിച്ച് സുരേഷ് റെയ്ന; ഐപിഎലിലേക്ക് തിരികെയെത്തുകയാണോ എന്ന് ആരാധകർ

August 25, 2022
Google News 2 minutes Read

ക്രിക്കറ്റ് ഫീൽഡിൽ പരിശീലനം പുനരാരംഭിച്ച് ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്‌ന. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ റെയ്ന തന്നെയാണ് പരിശീലന വിഡിയോ പങ്കുവച്ചത്. ഇതോടെ താരം ഐപിഎലിലേക്ക് തിരികെയെത്തുകയാണോ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തന്നെ തിരികെവരണമെന്നും ആരാധകർ പറയുന്നു.

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച റെയ്ന 2021 വരെ ചെന്നൈ സൂപ്പർ കിംഗ്സിനായി ഐപിഎൽ കളിച്ചിരുന്നു. 2022ലെ മെഗാ ലേലത്തിൽ റെയ്നയെ ഒരു ടീമും പരിഗണിച്ചിരുന്നില്ല. ഇതേ തുടർന്ന് താരം കഴിഞ്ഞ ഐപിഎലിലെ കമൻ്ററി പാനലിലുണ്ടായിരുന്നു.

അതേസമയം, രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ചെന്നൈ മാനേജ്മെൻ്റും ജഡേജയും തമ്മിലുള്ള ബന്ധം വഷളാവുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും ടീമിൻ്റെ മോശം പ്രകടനങ്ങളെ തുടർന്ന് എംഎസ് ധോണിയെത്തന്നെ വീണ്ടും നായകനാക്കി നിയമിച്ചു. തുടർന്ന് പരുക്കേറ്റതിനാൽ ജഡേജ ചെന്നൈ വിടുകയും ചെയ്തു.

ക്യാപ്റ്റൻസി ചുമതലയിൽ നിന്ന് മാറ്റിയത് ജഡേജയ്ക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജഡേജ ഇതിൽ അപമാനിതനായി. അടുത്തിടെ ചെന്നൈ സൂപ്പർ കിംഗ്സുമായി ബന്ധപ്പെട്ട എല്ലാ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ജഡേജ നീക്കി. ഈ ചർച്ചയിൽ, ജഡേജയുമായി ഒരു പ്രശ്നവുമില്ലെന്നാണ് മാനേജ്മെൻ്റ് നിലപാടെടുത്തത്. കഴിഞ്ഞ ആഴ്ച ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ച ഒരു പോസ്റ്റിൽ ജഡേജ റിപ്ലേ ചെയ്തെങ്കിലും ഉടൻ ഇത് ഡിലീറ്റ് ചെയ്തു. ഐപിഎൽ കഴിഞ്ഞതിന് ശേഷം ചെന്നൈ നേതൃത്വവുമായി ജഡേജ ഒരുതരത്തിലും ബന്ധപ്പെടുന്നില്ല എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

Story Highlights: suresh raina training restart

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here