വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം വേണം; അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഹൈക്കോടതിയില്‍

വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും, ഹോവേ എന്‍ജിനീയറിങ് പ്രൊജക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡും സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.(Adani Group seeks Police protection in Vizhinjam)
മല്‍സ്യത്തൊഴിലാളി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഹര്‍ജികള്‍. കമ്പനി ജീവനക്കാര്‍, തൊഴിലാളികള്‍, സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയവരുടെ ജീവന് ഭീഷണിയുണ്ട്. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം തുറമുഖ നിര്‍മാണം തുടരേണ്ടതുണ്ട്. പദ്ധതി മേഖലയിലേക്ക് നിര്‍മാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് അടക്കം സംരക്ഷണം ഉറപ്പാക്കണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: കെഎസ്ആര്‍ടിസി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച
അതേസമയം മുഖ്യമന്ത്രിയുമായുള്ള സമവായ ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീന്‍ അതിരൂപത. തുടര്‍സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സമരസമിതി ഉടന്‍ യോഗം ചേരും. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെയും അതിരൂപത അറിയിച്ചത്.
Story Highlights: Adani Group seeks Police protection in Vizhinjam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here