കുഞ്ഞുങ്ങള്‍ക്ക് മരുന്നുവാങ്ങാന്‍പോലും പണമില്ല; ജനനി ജന്മരക്ഷാ പദ്ധതിയുടെ കുടിശ്ശിക ഇനിയും കിട്ടാതെ അട്ടപ്പാടിക്കാർ

പട്ടികവര്‍ഗവിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് പ്രസവകാലത്ത് സഹായധനം നല്‍കാനുള്ള ജനനി ജന്മരക്ഷാ പദ്ധതിയുടെ കുടിശ്ശിക ഇനിയും കിട്ടാതെ അട്ടപ്പാടിക്കാർ. കുടിശ്ശികയുണ്ടായിരുന്ന ഒന്നേമുക്കാൽ കോടി രൂപ കൊടുത്തുതീർത്തു എന്നാണ് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ നൽകിയ മറുപടി. കുട്ടികൾക്കുള്ള പോഷകാഹാരമെത്തിക്കേണ്ട അങ്കണവാടികളും പ്രവർത്തന സജ്ജമല്ല.
ജൂലൈ 14ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ ജനനി ജന്മരക്ഷ പദ്ധതിയുടെ കുടിശ്ശിക കൊടുത്തു തീർത്തുവെന്ന് പ്രഖ്യാപിച്ചിട്ട് ഒന്നരമാസമായി. അട്ടപ്പാടി ഊരിലെ നന്ദിനി രതീഷിന് ജനനി ജന്മരക്ഷ പദ്ധതി വഴിയുള്ള ധനസഹായം കുടിശികയാണ്. രണ്ടാമത്തെ കുട്ടിക്കായി ആറായിരം രൂപ കിട്ടി. ആനവായ് ഊരിലെ ഭൂരിഭാഗം ഗർഭിണികളും അമ്മമാരും സമാന അനുഭവമാണ്.
Read Also: അട്ടപ്പാടിയിൽ ഒരു വയസുകാരൻ മരിച്ചു; ഈ വർഷത്തെ ഒൻപതാമത്തെ ശിശുമരണം
ഇതിനിടെ മഴ പെയ്താൽ പേടിയാണെന്നും ആരോഗ്യപ്രവർത്തകരും ഊരിലെത്താറില്ല. മെഡിക്കൽ ക്യാമ്പുകകളിലെത്താൻ കിലോമീറ്ററുകൾ നടക്കണമെന്ന് കിണറ്റുകര ഊരിലെ രാധ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് മരുന്നുവാങ്ങാന്‍പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ഈ സമയത്തെങ്കിലും കുടിശ്ശിക തരാൻ പ്രഖ്യാപനത്തിനപ്പുറം ഇടപെടാൻ വകുപ്പ് മന്ത്രി തയാറാകണമെന്നാണ് അട്ടപ്പാടിക്കാരുടെ ആവശ്യം.
Story Highlights: Attappadi Village Issues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here