മന്ത്രി ചിഞ്ചുറാണിയുടെ അടിയന്തര ഇടപെടലിൽ കൊല്ലം എസ്.എൻ വനിതാകോളജിന്റെ അരുമയായ നായയ്ക്ക് ചികിത്സ
15 വർഷമായി കൊല്ലം എസ്.എൻ വനിതാകോളജ് കോമ്പൗണ്ടിനുള്ളിൽ കഴിയുന്ന വളർത്ത് നായയുടെ ചികിത്സയ്ക്കായി മന്ത്രി ചിഞ്ചുറാണിയുടെ അടിയന്തര ഇടപെടൽ. കുറച്ചു ദിവസമായി അവശനിലയിലായിരുന്ന ജോക്കി എന്ന നായയുടെ ചികിത്സയ്ക്കായി മൃഗസംരക്ഷണ വകുപ്പിനെ ബന്ധപ്പെട്ടിരുന്നെങ്കിലും നായയെ നേരിട്ടെത്തിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ നായയെ ആശുപത്രിയിലെത്തിക്കാൻ കഴിയുന്ന സാഹചര്യമല്ലായിരുന്നു. ( Chinchu Rani intervened; Treatment for dog staying in SN college )
നായയുടെ ആരോഗ്യാവസ്ഥ ദയനീയമായതോടെ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, ബോട്ടണി വിഭാഗം അസി. പ്രൊഫ. പി.ജെ. അർച്ചന എന്നിവർ ചേർന്ന് മന്ത്രിയെ ബന്ധപ്പെടുകയായിരുന്നു. കൊല്ലം എസ്.എൻ വനിതാകോളജിലെ പൂർവവിദ്യാർത്ഥിനികൂടിയാണ് മന്ത്രി ചിഞ്ചുറാണി.
കൊല്ലം എസ്.എൻ വനിതാകോളജിൽ 15 വർഷമായി കാവൽക്കാരിയും അന്തേവാസിയുമാണ് ജോക്കി എന്ന നായ. മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ വെറ്ററിനറി സെന്ററിലെ സർജൻ ഡോ. എസ്. കിരൺബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് നായയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയത്.
Story Highlights: Chinchu Rani intervened; Treatment for dog staying in SN college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here