Advertisement

തിരുവനന്തപുരത്ത് കോൺവെന്റിൽ കയറി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ

August 26, 2022
Google News 1 minute Read

തിരുവനന്തപുരം കഠിനംകുളത്ത് കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കോൺവെൻ്റിൽ കയറി മൂന്ന് പെൺകുട്ടികളെയാണ് സംഘം പീഡിപ്പിച്ചത്. ഇവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വലിയതുറ സ്വദേശികളായ മേഴ്സൺ, രഞ്ജിത്ത്, അരുൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രി കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയ പ്രതികൾ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലെത്തുകയും മദ്യം നൽകി ഇവരെ പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടികളുടെ പരാതിയിലാണ് കേസ്. പെൺകുട്ടികൾ തന്നെ കോൺവെൻ്റ് അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

Story Highlights: thiruvananthapuram convent rape pocso

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here