Advertisement

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി

August 27, 2022
2 minutes Read
Condemned by the pinarayi vijayan
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. പാർട്ടി ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം ( Condemned by the pinarayi vijayan ).

കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രകോപനങ്ങളിൽ വശംവദരാകരുതെന്ന് മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറ്. പുലർച്ചെ രണ്ടുമണിയോടെയാണ് കാട്ടായിക്കോണം ശ്രീധരൻ മന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെ കല്ലേറുണ്ടായി. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ബോധപൂർവ്വമായ ആക്രമണമുണ്ടാക്കാൻ ആസൂത്രിതമായ ശ്രമമാണുണ്ടായതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു.

‘വഞ്ചിയൂർ സംഭവമുണ്ടായപ്പോൾ അതിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാനവർ പറഞ്ഞത് ഞങ്ങൾ ബിജെപിയുടെ ഓഫീസ് ആക്രമിച്ചെന്നാണ്. അങ്ങനെയൊരു സംഭവമുണ്ടായോ എന്ന് പോലും അറിയില്ല. ഇന്ന് നടന്ന ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നും ആനാവൂർ നാഗപ്പൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.

Story Highlights: CPIM District Committee Office Attack; Condemned by the pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement