വിഴിഞ്ഞം സമരം; സർക്കുലറുമായി ലത്തീൻ അതിരൂപത

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ സർക്കുലറുമായി ലത്തീൻ അതിരൂപത. സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും, പ്രതിഷേധകരെ വിഭജിക്കാനുമുള്ള ശ്രമങ്ങളിൽ വീഴരുത്. കടൽത്തീരത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സർക്കുലറിൽ പറയുന്നു. സർക്കുലർ നാളെ പള്ളികളിൽ വായിക്കും.
അതേസമയം തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന കടല്‍ സമരവുമായി മുന്നോട്ട് പോകാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. സമരത്തിനെതിരെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവച്ചിരുന്നു. അക്കാര്യത്തിലെ കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷമാകും സമരത്തിന്റെ മൂന്നാംഘട്ടത്തിന്റെ രീതികളെക്കുറിച്ച് തീരുമാനം എടുക്കുക.
Story Highlights: latin Archdiocese with circular
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here