Advertisement

എന്റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണ്; ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ്

August 27, 2022
Google News 2 minutes Read
Mohammed bin Rashid praises women

തന്‍റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. നാളെ വനിതാദിനം ആചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വനിതകളുടെ സംഭാവനകളെ പുകഴ്ത്തിയും സ്ത്രീകളുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടും ദുബൈ ഭരണാധികാരി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വിഡിയോയിൽ അദ്ദേഹം വനിതകളെ പുകഴ്ത്തിയത്. ( Mohammed bin Rashid praises women ).

Read Also: യു.എ.ഇയിലെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; വലയിൽ വീഴരുതെന്ന് ഇന്ത്യൻ എംബസി

ആഗസ്റ്റ് 28 ഇമാറാത്തി വനിതാ ദിനമായി ആചരിച്ചു തുടങ്ങിയത് 2015 മുതലാണ്. സ്ത്രീകളുടെ നേട്ടങ്ങളെ സ്മരിക്കാനും പരിശ്രമങ്ങളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിവസം ഉപയോഗപ്പെടുത്തുന്നത്.

മികച്ച ഭാവിയുള്ള രാജ്യത്തിന്‍റെ ആത്മാവ് സ്ത്രീകളാണ്. വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനുംവേണ്ടി അർപ്പണബോധമുള്ളവരാണ് സ്ത്രീകൾ. എന്‍റെ ഓഫിസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്ന് എത്ര പേർക്കറിയാം. യു.എ.ഇയിലെ ബിരുദധാരികളിൽ 70 ശതമാനവും സ്ത്രീകളാണ്. അവരിൽ വലിയ പ്രതീക്ഷയാണുള്ളത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വ്യക്തമാക്കി.

Story Highlights: Mohammed bin Rashid praises women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here