Advertisement

ആലപ്പുഴയിൽ ഓപ്പറേഷൻ പി ഹണ്ട്; രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

August 28, 2022
Google News 1 minute Read

ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 16 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈമാറ്റം ചെയ്ത മൊബൈൽ ഫോണുകളാണ് ഇത്. മൊബൈൽ ഫോണുകൾ വിശദമായ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നി നോഡൽ ഓഫീസറായുള്ള വിദഗ്ധ സംഘമാണ് റെയ്ഡ് നടത്തിയത്.

ഇന്ന് രാവിലെ ആരംഭിച്ച പരിശോധന രാത്രി ഏഴ് മണി വരെ നീണ്ടു. വാട്സപ്പ് ഗ്രൂപ്പുകളും ടെലിഗ്രാം ഗ്രൂപ്പുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Story Highlights: alappuzha operation p hunt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here