വയനാട്ടിൽ പട്ടിക വർഗ വിദ്യാർഥികളെ സ്‌കൂളുകളിൽ എത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി പ്രതിസന്ധിയിൽ | 24 Exclusive

വയനാട്ടിൽ പട്ടിക വർഗ വിദ്യാർഥികളെ സ്‌കൂളുകളിൽ എത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി പ്രതിസന്ധിയിൽ. ആദിവാസി വിദ്യാർഥികൾക്ക് പഠനം ഉറപ്പു വരുത്താനുള്ള പദ്ധതിയാണ് അധ്യയനം ആരംഭിച്ച്, മാസങ്ങൾക്കകം തന്നെ ഫണ്ടില്ലാതെ പ്രതിസന്ധിയിലായത്. സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിച്ചില്ലെങ്കിൽ പദ്ധതി പൂർണതോതിൽ നിലയ്ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ട്വന്റിഫോറിനോട് പറഞ്ഞു. ( gothra sarathi project under crisis )
വൈകി തുടങ്ങിയ പദ്ധതിയേക്കുറിച്ച് അന്ന് മന്ത്രി പറഞ്ഞത് ഇങ്ങനെ : ‘ഗോത്ര സാരഥി പദ്ധതി പണമില്ലാത്തതിന്റെ പേരിൽ മുടക്കം വരില്ല’.
ഗോത്രസാരഥി പദ്ധതി നിർവഹണവും ഫണ്ട് വിതരണവും തദ്ദേശഭരണ സ്ഥാപനങ്ങളെ എൽപ്പിച്ച സർക്കാർ നടത്തിപ്പിനു ആവശ്യമായ ഫണ്ട് അനുവദിക്കത്തതാണ് നിലവിൽ പ്രതിസന്ധിക്ക് കാരണം. എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കേണ്ട സംസ്ഥാനത്തെ ഏക ജില്ലയായ വയനാട്ടിൽ ഇതുവരെ അനുവദിച്ചത് 40 ലക്ഷം രൂപ മാത്രം. ഒരു അധ്യായന വർഷം ജില്ലയിൽ പദ്ധതി നടപ്പിലാക്കാൻ 11.50 കോടിയോളം രൂപ വേണമെന്നിരിക്കെയാണ് ഇത്.
’40 ലക്ഷം രൂപയോളം സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ തുക ഇപ്പോൾ സ്‌കൂളുകൾക്ക് ലഭ്യമാകും. ഓഗസ്റ്റ് മാസം കഴിയുന്നതോടെ ഈ തുക ആര് കൊടുക്കുമെന്നാണ് അറിയാത്തത്’- -സംഷാദ് മരയ്ക്കാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
തദ്ദേശ സ്ഥാപനങ്ങൾ ട്രൈബൽ സബ് പ്ലാനിൽ നിന്ന് തുക വകയിരുത്തിയാൽ പോലും പദ്ധതി മുന്നോട്ട് കൊണ്ടു പോകാൻ ആകില്ലെന്നു തദ്ദേശ സ്ഥാപനങ്ങൾ നിലപാട് എടുത്തു കഴിഞ്ഞു.
ജില്ലയിൽ തിരുനെല്ലി നൂൽപ്പുഴയടക്കം പഞ്ചായത്തുകൾ വർഷം തോറും ഒരു കോടി വരെ തുക മുടക്കിയാണ് ആദിവാസി കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കുന്നത്. അതേസമയം പദ്ധതി നിർവഹണത്തിനും നടത്തിപ്പിനും തദേശ സ്ഥാപനങ്ങൾ തുക കണ്ടെത്തണമെന്ന നിർദേശത്തിനപ്പുറം സർക്കാര് ഫണ്ട് അനുവദിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ കുട്ടികളുടെ പഠനം പ്രതിസന്ധിയിലാകുമെന്നത് ഉറപ്പാണ്.
Story Highlights: gothra sarathi project under crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here