അമിത് ഷായെ ക്ഷണിച്ച സംഭവം: ലാവ്ലിൻ കേസ് നിലനിൽക്കുമ്പോൾ ജനങ്ങൾക്കിടയിൽ സംശയമുണ്ടെന്ന് പി.എം.എ.സലാം

അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് ക്ഷണിച്ച സംഭവം ലാവ്ലിൻ കേസ് അടക്കം നിലനിൽക്കുമ്പോൾ ജനങ്ങൾക്കിടയിൽ സംശയമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. നെഹ്റുവിന്റെ പേരിലുള്ള ഉത്സവത്തിന് ഷായെ കൊണ്ടുവരുന്നതിന് ജനങ്ങൾക്ക് എതിർപ്പുണ്ട്. മുഖ്യമന്ത്രിയെ മുഖ്യഅതിഥിയിൽ നിന്നും മാറ്റിയതിൽ ദുരുഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു ( P M A Salam against the Chief Minister ).
സർക്കാരിന്റെ മുഖം മിനുക്കൽ സർക്കാരിന്റെ മോശം പ്രകടനത്തെ അവർ തന്നെ അംഗീകരിച്ചു എന്നതിന്റെ തെളിവാണ്. അതുകൊണ്ടാണ് മുഖം മിനുക്കൽ പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് എന്നത് പോലെയാണ്. ആരോപണ വിധേയവരായവരെ വീണ്ടും കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തെ ഭരണം ദയനീയമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ് മന്ത്രിമാരെ മാറ്റൽ. തൊലിപ്പുറത്തുള്ള മുഖം മിനുകൽ കൊണ്ട് കാര്യമില്ലെന്നും പി.എം.എ.സലാം പറഞ്ഞു.
ജൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്ലീം സംഘടനകളുമായി കൂടിക്കാഴ്ച്ചകൾ നേരത്തെ നടത്താമായിരുന്നു. ലീഗ് ഉന്നയിച്ചത് സമൂഹത്തിന്റെ പൊതുആവശ്യമായിരുന്നു. ലീഗിന്റെ ആവിശ്യം ന്യായമാണെന്ന് സർക്കാരിന് അംഗീകരിക്കേണ്ടി വന്നുയെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: P M A Salam against the Chief Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here