Advertisement

‘ആണിനേയും പെണ്ണിനേയും ഒന്നിച്ചിരുത്തേണ്ട’; പക്വതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ വഴിതെറ്റുമെന്ന് വെള്ളാപ്പള്ളി നടേശന്‍

August 28, 2022
Google News 2 minutes Read

ജെന്‍ഡര്‍ ന്യൂട്രാലിക്കെതിരെ രൂക്ഷ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആണിനെയും പെണ്ണിനേയും ഒരുമിച്ചിരുത്തുന്നതിനോട് എസ്എന്‍ഡിപിക്ക് എതിര്‍പ്പാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അപക്വമായ പ്രായത്തില്‍ കുട്ടികളെ ഒന്നിച്ചിരുത്തുന്നത് ശരിയായ രീതിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. (vellappalli natesan reaction to gender neutrality)

വിദേശ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയ്ക്ക് ഒരു സംസ്‌കാരമുണ്ടെന്ന് വിശദീകരിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി നടേശന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയോടുള്ള തന്റെ എതിര്‍പ്പ് അറിയിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതല്ല നമ്മുടെ നാടിന്റെ സംസ്‌കാരം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വളരെ അടുത്ത് ഇടപെടുന്നത് മാതാപിതാക്കള്‍ക്ക് മനോവിഷമമുണ്ടാക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Read Also: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ സർക്കാർ പൂർണമായും പിന്മാറണം: മുസ്ലിം ലീഗ്

പക്വതയാര്‍ജിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളിലേക്ക് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എത്തുമ്പോള്‍ അവര്‍ വഴിതെറ്റാനുള്ള സാധ്യതയുണ്ടാകുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കുടുംബ വ്യവസ്ഥയെ ആശ്രയിച്ചുള്ള ജീവിതരീതിയാണ് ഇന്ത്യയിലുള്ളത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി കുടുംബങ്ങള്‍ താളംതെറ്റാനും വഴിയൊരുക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.

വിഴിഞ്ഞം സമരത്തില്‍ ലത്തീന്‍ അതിരൂപതയ്‌ക്കെതിരെയും വെള്ളാപ്പള്ളി നടേശന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തിയ 12 ഇന ആവശ്യങ്ങളില്‍ എട്ടോളം കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. നാല് കാര്യങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകരിക്കാനുള്ളത്. വിഴിഞ്ഞത്തെ വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന സഭയുടെ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: vellappalli natesan reaction to gender neutrality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here