Advertisement

ബാഴ്സ താരം ഓബമയാങിന്റെ വീട്ടിൽ കൊള്ള; താരത്തെ കൊള്ളസംഘം മർദ്ദിച്ചു എന്ന് റിപ്പോർട്ട്

August 29, 2022
Google News 1 minute Read

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ സ്ട്രൈക്കർ ഓബമയാങിൻ്റെ വീട്ടിൽ കൊള്ള. ബാഴ്സലോണയിലെ കാസ്റ്റൽഡെഫെൽസിലുള്ള വീട്ടിലാണ് കൊള്ള നടന്നത്. താരത്തെയും കുടുംബത്തെയും തോക്കിൻമുനയിൽ നിർത്തിയാണ് നാലംഗ സംഘം കൊള്ള നടത്തിയത്. ഓബമയാങിനെ അക്രമിസംഘം മർദ്ദിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.

വീട്ടിലെ തോട്ടത്തിലൂടെ അകത്തുകയറിയ അക്രമിസംഘം ഓബമയാങിനെയും ഭാര്യയെയും തോക്ക് ചൂണ്ടിയും ഇരുമ്പുവടി വീശിയും ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടിനുള്ളിലെ ഒരു സേഫ് ഓബയാങിനെ ഭീഷണിപ്പെടുത്തി തുറപ്പിച്ച സംഘം അതിനുള്ളിൽ ആഭരണങ്ങളുമായി കാറിൽ കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കറ്റാലൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: Barcelona Aubameyang Home Robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here