Advertisement

‘സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചില്ല’; സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടെന്ന് യൂജിന്‍ പെരേര

August 29, 2022
Google News 3 minutes Read

സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടെന്നാണ് ലത്തീന്‍ അതിരൂപത മനസിലാക്കുന്നതെന്ന് വികാരി ജനറല്‍ യൂജിന്‍ പെരേര. എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നാണ് യൂജിന്‍ പെരേര പറയുന്നത്. ഇന്നലെ ഫിഷറീസ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു. ഒറ്റയ്ക്ക് കാണണം എന്നാണ് അറിയിച്ചത്. മുന്‍പും ഇത്തരത്തില്‍ ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. സ്വകാര്യ ചര്‍ച്ചയ്ക്ക് എന്ന നിലയിലാണ് വിളിച്ചത്. സമരസമിതിയെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും യൂജിന്‍ പെരേര പറഞ്ഞു. (Eugene Perera says the government is confused in vizhinjam protest)

സ്വകാര്യചര്‍ച്ചയ്ക്ക് വിളിക്കുകയും പുറത്ത് സമരസമിതി ചര്‍ച്ച എന്ന് പറയുകയും ചെയ്യുന്നത് ശരിയല്ല എന്ന് വികാരി ജനറല്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ നാളെ ചര്‍ച്ച നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് ചര്‍ച്ചയ്ക്ക് വിളിച്ചാലും പോകുമെന്നും അതിനൊക്കെ കൃത്യമായ നടപടിക്രമങ്ങള്‍ വേണമെന്നും യൂജിന്‍ പെരേര കൂട്ടിച്ചേര്‍ത്തു.

Read Also: വിഴിഞ്ഞം: ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയിലേക്ക്

വിഴിഞ്ഞം സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ ഇന്നെത്തിയിരുന്നില്ല. സമരസമിതിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിശദീകരണം. എന്നാല്‍ ഇന്നലെത്തന്നെ ചര്‍ച്ച സംബന്ധിച്ച അറിയിപ്പ് സമരസമിതി അംഗങ്ങള്‍ക്ക് നല്‍കിയെന്നാണ് മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രതികരണം. സമരസമിതി ചര്‍ച്ചയ്ക്ക് വരാത്തതിന്റെ കാരണം വ്യക്തമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം ഏകപക്ഷീയമായി നിര്‍ത്തിവയ്ക്കാനാകില്ലെന്നാണ് മന്ത്രി ആവര്‍ത്തിക്കുന്നത്. തുറമുഖ നിര്‍മാണം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. പോസിറ്റീവായ നിലപാടാണ് സമരത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്നിട്ടും സമരം നീട്ടിക്കൊണ്ട് പോകുന്നത് ശരിയാണോ എന്ന് സമരക്കാര്‍ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

Story Highlights: Eugene Perera says the government is confused in vizhinjam protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here