നഗ്ന ഫോട്ടോഷൂട്ട്; രൺവീർ സിംഗിൻ്റെ മൊഴി രേഖപ്പെടുത്തി

പേപർ മാഗസിനായി നടത്തിയ നഗ്ന ഫോട്ടോഷൂട്ടിൽ ബോളിവുഡ് താരം രൺവീർ സിംഗിൻ്റെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ രാവിലെ 7 മണിക്കെത്തിയ താരം 9 മണിയോടെ മടങ്ങി. ആവശ്യമെങ്കിൽ അദ്ദേഹത്തെ വീണ്ടും വിളിക്കുമെന്ന് പൊലീസ് അറിയിച്ചു.
ശ്യാം മംഗ്രം ഫൗണ്ടേഷൻ എന്ന എൻജിഒ ആണ് രൺവീറിനെതിരെ പരാതി നൽകിയത്. രൺവീറിൻ്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന് പരാതിയിൽ പറയുന്നു. ഇതൊക്കെ പബ്ലിസിറ്റിക്കുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങൾ എതിർക്കപ്പെടണമെന്നും മുംബൈ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമം 292, 294 ഐടി ആക്ട് 509, 67(എ) എന്നീ വകുപ്പുകൾ ചുമത്തി രൺവീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Story Highlights: Police records Ranveer Singh nude photoshoot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here