രാജ്യത്ത് അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഏകീകരിച്ചു

അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഏകീകരിച്ച് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ലഭ്യമാക്കുന്നതിൽ രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായാണ് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം 2022 ഓഗസ്റ്റ് 26-ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ( transport ministry standardizes international driving permit )
1949-ലെ അന്താരാഷ്ട്ര റോഡ് ട്രാഫിക് കൺവെൻഷനിൽ (ജനീവ കൺവെൻഷൻ) ഒപ്പുവച്ചിട്ടുള്ള രാജ്യമായ ഇന്ത്യ, ഈ കൺവെൻഷൻ നിർദ്ദേശിക്കുന്ന പ്രകാരം, രാജ്യങ്ങൾ പരസ്പരാടിസ്ഥാനത്തിൽ അംഗീകരിക്കും വിധം ലൈസൻസ് ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ, നൽകുന്ന അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റിന്റെ ഫോർമാറ്റ്, വലിപ്പം, മാതൃക, നിറം മുതലായവ സംസ്ഥാനങ്ങളിലുടനീളം വ്യത്യസ്തമായിരുന്നു. ഇക്കാരണത്താൽ, നിരവധി പൗരന്മാർ വിദേശ രാജ്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പുതിയ ഭേദഗതിയിലൂടെ, പെർമിറ്റിന്റെ ഫോർമാറ്റ്, വലിപ്പം, നിറം മുതലായവ ജനീവ കൺവെൻഷന്റെ അടിസ്ഥാനമാതൃകയ്ക്ക് അനുസൃതമാനം വിധം ഇന്ത്യയിലുടനീളം ക്രമവത്കരിച്ചു.
പെർമിറ്റിനെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധിപ്പിക്കുന്നതിന് ക്യുആർ കോഡും ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണ അതോറിറ്റികളുടെ സൗകര്യത്തിനായി, വിവിധ കൺവെൻഷനുകളിലും 1989 ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലും പ്രതിപാദിക്കുന്ന വാഹന വിഭാഗങ്ങളുടെ താരതമ്യവും ചേർത്തിട്ടുണ്ട്.
Story Highlights: transport ministry standardizes international driving permit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here