Advertisement

ഏഷ്യാ കപ്പ്: ബംഗ്ലാദേശ് ബാറ്റ് ചെയ്യും; മാറ്റമില്ലാതെ അഫ്ഗാനിസ്ഥാൻ

August 30, 2022
Google News 6 minutes Read
asia cup bangladesh afghanistan

ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശ് ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കക്കെതിരെ കളിച്ച അതേ ടീമിനെയാണ് അഫ്ഗാൻ ഇന്നും അണിനിരത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ആവട്ടെ, മികച്ച ടീമിനെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത്. (asia cup bangladesh afghanistan)

ടീമുകൾ

അഫ്ഗാനിസ്ഥാൻ: Hazratullah Zazai, Rahmanullah Gurbaz, Ibrahim Zadran, Najibullah Zadran, Karim Janat, Mohammad Nabi, Rashid Khan, Azmatullah Omarzai, Naveen-ul-Haq, Mujeeb Ur Rahman, Fazalhaq Farooqi

ബംഗ്ലാദേശ്: Mohammad Naim, Anamul Haque, Shakib Al Hasan, Afif Hossain, Mushfiqur Rahim, Mosaddek Hossain, Mahmudullah, Mahedi Hasan, Mohammad Saifuddin, Taskin Ahmed, Mustafizur Rahman

ശ്രീലങ്കയെ തകർത്തെറിഞ്ഞ് ആദ്യ ജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ ഇന്ന് കൂടി വിജയിച്ച് സൂപ്പർ ഫോറിൽ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇറങ്ങുക. അതേസമയം, ജയത്തോടെ ഏഷ്യാ കപ്പ് ക്യാമ്പയിൻ ആരംഭിക്കുകയാവും ബംഗ്ലാദേശിൻ്റെ ലക്ഷ്യം.

Read Also: ഏഷ്യാ കപ്പിനു ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര; ഇന്ത്യക്കായി യുവനിര കളിച്ചേക്കുമെന്ന് സൂചന

ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപിച്ചു എന്നതിനപ്പുറം അഫ്ഗാനിസ്ഥാൻ്റെ വിജയം വളരെ ആധികാരികമായിരുന്നു എന്നതാണ് ശ്രദ്ധേയം. ശ്രീലങ്കയെ 105 റൺസിന് എറിഞ്ഞിട്ട അഫ്ഗാൻ വെറും 10.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികച്ചുനിന്ന അവർ പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചുകൂട്ടിയത് 83 റൺസാണ്. ബൗളിംഗിൽ അവരുടെ പ്രധാന ബൗളർ റാഷിദ് ഖാൻ ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ലെന്നതും ശ്രദ്ധേയമാണ്. എന്നിട്ടും ശ്രീലങ്കയെ ഓൾഔട്ടാക്കാൻ അഫ്ഗാനു സാധിച്ചു.

മറുവശത്ത് ഷാക്കിബുൽ ഹസൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇതുവരെ ടി-20യിൽ അത്ര മികച്ച പ്രകടനങ്ങളല്ല നടത്തിയിട്ടുള്ളത്. ടി-20യ്ക്ക് പറ്റിയ താരങ്ങൾ ബംഗ്ലാദേശിൽ കുറവാണ്. അത് അവർക്ക് വലിയ തിരിച്ചടിയാവും. അഫ്ഗാനിസ്ഥാനെതിരെ 9 മത്സരങ്ങൾ കളിച്ച ബംഗ്ലാദേശ് വെറും 3 മത്സരങ്ങളിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ. അഫ്ഗാൻ്റെ ഓപ്പണർമാരെ വേഗം പുറത്താക്കുക മാത്രമാണ് ബംഗ്ലാദേശിനു വിജയിക്കാനുള്ള ഏക മാർഗം.

Story Highlights: asia cup bangladesh bat afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here