തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും ക്രൂരമായി മർദിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം കടയ്‌ക്കാവൂരിൽ ഭാര്യയെയും മൂന്ന് വയസുള്ള മകനെയും ക്രൂരമായി മർദ്ദിച്ചയാളെ പൊലീസ് പിടികൂടി. മേൽകടയ്‌ക്കാവൂർ അമ്പഴക്കണ്ടം അയന്തിയിൽ അശ്വതിയെയും മകനെയും മർദ്ദിച്ച കീഴാറ്റിങ്ങൽ കാറ്റാടിവീട്ടിൽ ജോഷിയാണ് (36) അറസ്റ്റിലായത്. ജോഷിയുടെ നിരന്തരമായ മർദ്ദനം കാരണം അശ്വതി സ്വന്തം വീട്ടിലായിരുന്നു താമസം.
Read Also:മോഷണക്കുറ്റം ആരോപിച്ച് ദളിത് ബാലനെ കെട്ടിയിട്ട് മർദ്ദിച്ചു; ഒരാൾ അറസ്റ്റിൽ
25ന് രാത്രി 10ഓടെ ഭാര്യയുടെ വീട്ടിലെത്തിയ പ്രതി ഉറങ്ങിക്കിടന്ന ഇരുവരെയും വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് ജോഷി ഓടി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ അശ്വതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Story Highlights: Man Arrested Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here