Advertisement

തൃശൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്കേറ്റു

August 30, 2022
Google News 1 minute Read

തൃശൂർ കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. ആക്രമണത്തിൽ രണ്ട് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗന്‍, വിജയ, ദാസന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കെ ആണ് രണ്ടര വയസ്സുകാരനെ നായ കടിച്ചത്. നേരത്തെ കുന്നംകുളത്ത് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിൽ ഇരിക്കെ ഒരു സ്ത്രീ മരിച്ചിരുന്നു.

Story Highlights: Street Dog Attack Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here