Advertisement

പാലക്കാട് ശക്തമായ മഴ; മലമ്പുഴ മേഖലയില്‍ നിരവധി വീടുകളില്‍ വെളളം കയറി

August 31, 2022
Google News 1 minute Read
Heavy rain in Palakkad

പാലക്കാട് ശക്തമായ മഴ. മലമ്പുഴ മേഖലയില്‍ നിരവധി വീടുകളില്‍ വെളളം കയറി. മലവെളളപ്പാച്ചിലിനെ തുടർന്ന് തോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ് ( Heavy rain in Palakkad ).

വനത്തിനകത്ത് ഉരുള്‍പൊട്ടിയതായും സംശയമുണ്ട്. നഗരത്തിലെ പറക്കുന്നം മന്നത്ത് എട്ട് വീടുകളില്‍ വെളളം കയറി. പുതുപരിയാരത്ത് രണ്ട് വീടുകളിലും വെളളം കയറി.

ജില്ലയിൽ പ്രത്യേകിച്ച് മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ എന്നിവിടങ്ങളിൽ തുടർന്നുള്ള മണിക്കൂറുകളിൽ മഴ കനക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജില്ല കലക്ടറുടെ നിർദ്ദേശമുണ്ട്.

Story Highlights: Heavy rain in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here