വിഴിഞ്ഞം തുറമുഖത്തിന് പൊലീസ് സുരക്ഷ; ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിളിക്കാമെന്ന് ഹൈക്കോടതി

അദാനി ഗ്രൂപ്പിന് ആശ്വാസമായി വിഴിഞ്ഞം തുറമുഖത്തിന് പൊലീസ് സുരക്ഷ അനുവദിച്ച് ഹൈക്കോടതി. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും, കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നടപടി ( Police security for vizhinjam port HC ).
സമരക്കാർക്ക് പ്രതിഷേധം നടത്താൻ അവകാശമുണ്ട്. അക്കാര്യത്തിൽ സംശയമില്ല. സമാധാനപരമായി സമരം നടത്തണം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുത്. വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തരുതെന്നും സമരക്കാർക്ക് നിർദേശം ഹൈക്കോടതി നിർദേശം നൽകി.
Read Also: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട്; സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ, കരാർ തൊഴിലാളികൾ, വാഹനങ്ങൾ തുടങ്ങിയവ തടയരുത്. ക്രമ സമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഈ മാസം 27ന് ഹർജികൾ വീണ്ടും പരിഗണിക്കും.
Story Highlights: Police security for Vizhinjam port High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here