Advertisement

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും

September 2, 2022
Google News 2 minutes Read
Amit Shah will arrive in Kerala today

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. കോവളത്ത് സതേൺ കൗൺസിൽ യോ​ഗത്തിൽ അദ്ദേഹം പങ്കെടുക്കും. നെഹ്റു ട്രോഫി വള്ളം കണി കാണാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം അദ്ദേഹം നിരസിച്ചിരുന്നു. ( Amit Shah will arrive in Kerala today ).

സെപ്റ്റംബർ നാലിനു പുന്നമടക്കായലിൽ നടക്കുന്ന പരിപാടിയിലേക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രോ​ഗ്രാം ചാർട്ട് പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ 3 ന് തിരികെ ഡൽഹിയിലേക്ക് മടങ്ങും. ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

Read Also: അമിത് ഷായെ ക്ഷണിച്ച സംഭവം: ലാവ്ലിൻ കേസ് നിലനിൽക്കുമ്പോൾ ജനങ്ങൾക്കിടയിൽ സംശയമുണ്ടെന്ന് പി.എം.എ.സലാം

രണ്ട് ദിവസം മുമ്പാണ് നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചത്. സെപ്റ്റംബർ നാലിന് നടക്കുന്ന മത്സരത്തിൽ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നയച്ച കത്തിൽ അഭ്യർത്ഥിച്ചിരുന്നു.

Story Highlights: Amit Shah will arrive in Kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here