Advertisement

ഇ.ഡി. അന്വേഷണത്തെ ചോദ്യം ചെയ്ത് തോമസ് ഐസക് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

September 2, 2022
Google News 2 minutes Read
thomas isaac high court

ഇ.ഡി. അന്വേഷണത്തെയും, സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് വാദം കേൾക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തോമസ് ഐസകിന്റെ വ്യക്തിപരമായ വിവരങ്ങൾ തേടിയതിൽ ഇ.ഡിയുടെ വിശദീകരണം കോടതി ആരാഞ്ഞിട്ടുണ്ട്. തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ അടക്കം ആവശ്യപ്പെട്ട ഇ.ഡി. നടപടിയെയാണ് തോമസ് ഐസക് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. കിഫ്ബിയുടെ പ്രവർത്തനങ്ങളിലാണ് അന്വേഷണമെന്ന് ഇ.ഡി. പറയുമ്പോഴും സമൻസുകൾ ആ മട്ടിൽ അല്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം. (thomas isaac high court)

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന അഡിഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ഹർജി പരിഗണിക്കൽ നീട്ടിവച്ചത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തോമസ് ഐസകിന്റെ വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ കോടതി നേരത്തെ ഇ.ഡിയോട് വിശദീകരണം ചോദിച്ചിരുന്നു.

Read Also: ഇ ഡി അന്വേഷണത്തിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജി: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അടക്കം ആവശ്യപ്പെട്ട ഇ.ഡി. നടപടിയെയാണ് തോമസ് ഐസക് നേരിടുന്നത്. മുൻപ് തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ശ്രദ്ധേയമായ നിരീക്ഷണങ്ങളും ചോദ്യങ്ങളും വന്നിരുന്നു. തോമസ് ഐസകിന് സ്വകാര്യതയുണ്ടെന്നും, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വ്യക്തിപരമായ വിവരങ്ങള്‍ തേടുന്നത് എന്തിനെന്നും ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ആരാഞ്ഞിരുന്നു. പ്രതിയോ, സംശയിക്കപ്പെടുന്ന ആളോ ആയിരുന്നെങ്കില്‍ നടപടിയില്‍ ന്യായമുണ്ട്. പക്ഷെ ഇതുവരെ പ്രതിയോ, സംശയിക്കപ്പെടുന്ന ആളോ അല്ല തോമസ് ഐസക്. ആദ്യ സമന്‍സില്‍ ആവശ്യപ്പെടാത്ത വിവരങ്ങള്‍ പൊടുന്നനെ രണ്ടാം സമന്‍സില്‍ ആവശ്യപ്പെട്ടതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഈ സുപ്രധാന ചോദ്യങ്ങളില്‍ ഇ.ഡി നല്‍കുന്ന മറുപടി നിര്‍ണായകമാകും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളിലാണ് അന്വേഷണമെന്ന് ഇ.ഡി. പറയുമ്പോഴും സമന്‍സുകള്‍ ആ മട്ടില്‍ അല്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം. തന്നെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്നും തോമസ് ഐസക് കോടതിയെ അറിയിച്ചിരുന്നു.

Story Highlights: thomas isaac appeal ed high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here