Advertisement

കൂപ്പണല്ല, കൂലിയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകേണ്ടത്: എം. വിൻസെന്റ്

September 2, 2022
Google News 2 minutes Read
Wages should be paid to KSRTC employees: M Vincent

കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾക്ക് രണ്ടു മാസം പണിയെടുത്ത കൂലിയാണ് നൽകേണ്ടതെന്നും, അല്ലാതെ കൂപ്പണല്ലെന്നും ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് എം. വിൻസെന്റ് എംഎൽഎ. കെഎസ്ആർടിസി ജീവനക്കാരുടെ രണ്ടു മാസത്തെ ശമ്പളം നൽകുന്ന വിഷയത്തിൽ മൂന്നിലൊന്ന്ശമ്പളവും ബാക്കി തുകയ്ക്ക് സപ്ലൈകോ, കൺസ്യൂമർഫെഡ് തുടങ്ങിയിടങ്ങളിലെ കൂപ്പണും നൽകണമെന്ന ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

61 ദിവസം കഴിഞ്ഞിട്ടും സർക്കാർ ശമ്പളം നൽകാതിരുന്നിട്ടും ഒരു ദിവസം പോലും പണിമുടക്കാത്തവരാണ് കെഎസ്ആർടിസി ജീവനക്കാർ. അവരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. കൂപ്പണും ലോട്ടറിയും നൽകാതെ ശമ്പളം മുഴുവനായി തന്നെ വിതരണം ചെയ്യുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം.

Read Also: കെ.എസ്.ആർ.ടി.സി കുടിശിക; ഓണക്കാലത്തും ശമ്പളം കൊടുക്കാത്ത നിലപാട് മനുഷ്യത്വരഹിതം: കെ സുധാകരന്‍

ഓണക്കാലത്ത് ശമ്പളം നിഷേധിച്ച് ഇനിയും മുന്നോട്ടു പോകുന്നത് തൊഴിലാളി ദ്രോഹമാണെന്നും പണിമുടക്കിലേക്ക് തൊഴിലാളികളെ തള്ളിവിട്ടാൽ ഈ ഉത്സവകാലത്ത് പൊതുജനം സർക്കാരിന് നേരേയാകും തിരിയുകയെന്നും എം. വിൻസെന്റ് മുന്നറിയിപ്പ് നൽകി. പൊതുഗതാഗതമായ കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ പിന്മാറി കെഎസ്ആർടിസിക്ക് വേണ്ട സാമ്പത്തിക സഹായം നൽകി ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും ഇല്ലെങ്കിൽ കെഎസ്ആർടിസി തൊഴിലാളികളുടെ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും എംഎൽഎ അറിയിച്ചു.

Story Highlights: Wages should be paid to KSRTC employees: M Vincent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here