Advertisement

പാർട്ടിക്കും ജനങ്ങൾക്കുമുള്ള വിശ്വാസത്തിന് പോറലേൽക്കാതെ പ്രവർത്തിക്കും; എം.ബി രാജേഷ്

September 2, 2022
Google News 2 minutes Read

“പാർട്ടി ഏൽപ്പിച്ച ചുമതല ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്ന് നിയുക്ത മന്ത്രി എം.ബി രാജേഷ് 24 നോട്. പാർട്ടിക്കും ജനങ്ങൾക്കും തന്നിലുള്ള വിശ്വാസത്തിന് പോറലേൽക്കാതെ പ്രവർത്തിക്കും. വകുപ്പുകൾ ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് അറിയില്ലെന്നും എം.ബി രാജേഷ് എൻകൗണ്ടറിൽ പ്രതികരിച്ചു. മുന്നണി ഒറ്റക്കെട്ടായിയാണ് പ്രവർത്തിക്കുന്നത്. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായപ്പോൾ വന്ന ഒഴിവിലാണ് തന്നെ നിയമിച്ചിരിക്കുന്നതെന്നും നിയുക്ത മന്ത്രി എം.ബി രാജേഷ് 24 നോട് പ്രതികരിച്ചു.

എം.ബി രാജേഷിൻ്റെ വാക്കുകൾ:

ഇതിനു മുൻപും എന്നെ ഏൽപ്പിച്ച ചുമതലകൾ ആത്മാർത്ഥമായി നിറവേറ്റിയത് പോലെ തന്നെ പുതിയ ചുമതലയും നിറവേറ്റും. പാർട്ടിയോടും ജനങ്ങളോടും കൂറുപുലർത്തിക്കൊണ്ട് കഴിവിന്റെ പരമാവധി പുതിയ ചുമതല നിറവേറ്റും. വകുപ്പുകളെ സംബന്ധിച്ച് എനിക്ക് ഇപ്പോൾ അറിയില്ല, പാർട്ടി പിന്നീട് തീരുമാനിക്കും എന്നാണ് കരുതുന്നത്. എൻ്റെ മുന്നിൽ ഇപ്പോൾ ഉള്ളത് പാർട്ടി പുറത്തിറക്കിയ പത്രക്കുറിപ്പ് മാത്രമാണ്.

സംസ്ഥാന സെക്രട്ടറിയേറ്റിൽ എന്താണ് ഉണ്ടായത് എന്ന് അറിയില്ല. വാർത്തകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പ്രതികരിക്കുന്നത് ശരിയല്ല. പാർട്ടി ഇതിനുമുമ്പും പല ചുമതലകളും ഏൽപ്പിച്ചിട്ടുണ്ട്. സംഘടനാ പ്രവർത്തനരംഗത്തെ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്, പിന്നീട് പാർലമെൻററി ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. അതെല്ലാം ഏൽപ്പിക്കുമ്പോൾ ഒരു വിശ്വാസമുണ്ടായിട്ടുണ്ട്. ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്.

പാർട്ടി അർപ്പിച്ച വിശ്വാസത്തിന് പോറൽ ഏൽപ്പിച്ചിട്ടില്ല. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിനും പോറൽ ഏൽപ്പിച്ചിട്ടില്ല. ഇതാണ് ഏറ്റവും വലിയ മാനദണ്ഡമായി ഞാൻ കണക്കാക്കുന്നത്. അതിൽ പോറൽ ഏൽപ്പിക്കാതെ തന്നെ തുടർന്നും മുന്നോട്ടു പോകും. ഏതു ചുമതലയും വലിയ ഉത്തരവാദിത്തമായി കണ്ടു കൊണ്ടാണ് അതിനെ സമീപിച്ചിട്ടുള്ളത്. അത് പാർലമെൻറ് അംഗമായിരുന്നപ്പോഴും സംഘടനാ ചുമതലകൾ ആയിരുന്നപ്പോഴും പിന്നീട് സ്പീക്കറിന്റെ ചുമതലയായിരുന്നപ്പോഴും അതിനെയെല്ലാം വലിയ ഉത്തരവാദിത്ത ബോധത്തോടെയാണ് സമീപിച്ചിട്ടുള്ളത്. അതേ ഉത്തരവാദിത്ത ബോധത്തോടെ ചുമതല ബോധത്തോടെ ഇതിനെയും സമീപിക്കും.”

Story Highlights: Will work without compromising the trust of the party and people; MB Rajesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here