Advertisement

വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ യുവതിയെ കൊല്ലത്തെ ലോഡ്ജ് മുറിയിൽ നിന്ന് കണ്ടെത്തി

September 2, 2022
Google News 1 minute Read
woman was found unconscious in Kollam

വർക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കൊല്ലം ചിന്നക്കട മെയിൻ റോഡിലെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടെത്തി. യുവതി ചൊവ്വാഴ്ചയാണ് സുഹൃത്തിനൊപ്പം ലോഡ്ജിലെത്തിയതെന്ന് ലോഡ്ജ് നടത്തുന്നവർ പറയുന്നു. വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ കണ്ടെത്തിയ യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ലോഡ്ജ് ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനാലാണ് ജീവനക്കാർ റൂം പരിശോധിച്ചത്. അപ്പോഴാണ് യുവതിയെ വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ കണ്ടെത്തിയത്. ലോഡ്ജ് എടുക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടിരുന്നു. യുവതിയുടെ ബാഗ് പരിശോധിച്ചപ്പോൾ സിഗരറ്റും ബീഡിയും കണ്ടെത്തി.

Read Also: കൊല്ലം പുനലൂർ താലൂക്കാശുപത്രി പരിസരത്ത് യുവാവിന്റെ മൃതദേഹം

ഇരുപത്തിരണ്ടുകാരിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പൊലീസ് രക്ഷിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ മകളെ കൊണ്ടുപോകാൻ ഞങ്ങൾ വരില്ലെന്ന മറുപടിയാണ് അവരിൽ നിന്ന് പൊലീസിന് ലഭിച്ചത്. എന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ച് അവശനിലയിലായതാണോ അപസ്മാരത്തിന്റെ ലക്ഷണമാണോ യുവതിക്ക് ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. രക്തപരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ.

Story Highlights: woman was found unconscious in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here