“നിസാരമായി കാണരുത്”; മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മാനസിക സമ്മർദ്ദം എന്നത് നിസ്സാരമായ ഒരു വാക്കല്ല. നിസ്സാരമായി കാണേണ്ട കാര്യവുമല്ല. അമിതമായ മാനസിക സമ്മര്‍ദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കുട്ടികളിലും യുവാക്കളിലും പ്രായമായവരിലുമെല്ലാം സ്‌ട്രെസ് കണ്ടുവരാറുമുണ്ട്. അമിതമായ മാനസിക സമ്മര്‍ദ്ദം പലപ്പോഴും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് തന്നെ ഇതിനെ നിസ്സാരമായി കണ്ട് തള്ളിക്കളയരുത്. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണം നിരവധിയാണ്. പഠന ഭാരം, അമിതമായ ഉത്കണ്ഠ, ജീവിതത്തിലെ പ്രശ്‌നങ്ങള്‍, ജോലിപരമായ പ്രശ്‌നങ്ങള്‍, അമിതമായ ഭയം എന്നിവയൊക്കെ പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകാറുണ്ട്.(Mental Health)
ജീവിത രീതിയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ സ്‌ട്രെസില്‍ നിന്നും മോചനം നേടാന്‍ സാധിക്കും. ഇതിനായി ആദ്യം ചെയ്യേണ്ടത് സ്‌ട്രെസിന് കാരണം കണ്ടെത്തുക എന്നതാണ്. ശേഷം അതിന് കാരണമായ സാഹചര്യങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ആളുകളില്‍ നിന്നോ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ ആളുകളോട് ഇടപെടുമ്പോള്‍ സൗമ്യമായി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ ശ്രമിക്കുന്നതും സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.
നമുക്ക് ജീവിതത്തില്‍ സന്തോഷം പകരുന്ന നിരവധി കാര്യങ്ങളുണ്ടാകും. അത്തരം കാര്യങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുക. ഉദാഹരണത്തിന് പാട്ട് കേള്‍ക്കുക, സിനിമ കാണുക, വായിക്കുക, ചിത്രങ്ങള്‍ വരയ്ക്കുക തുടങ്ങിയവയൊക്കെ പലര്‍ക്കും സന്തോഷം പകരുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ സ്‌ട്രെസ് കൂടുതല്‍ അനുഭവപ്പെടുന്ന സാഹചര്യങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതും സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കുന്നു.
ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ക്യത്യമായ പ്ലാനിങ്ങോടെ ചെയ്യുക. പ്രത്യേക ഷെഡ്യൂള്‍ തയാറാക്കുന്നതും നല്ലതാണ്. ചെയ്യുന്ന ഓരോ കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക. കൃത്യമായ ഉറക്കവും ഉറപ്പുവരുത്തുന്നത് അമിതമാകുന്ന മാനസിക സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കുന്നു.
Story Highlights: ‘House of Terrors’ Is Up For Sale, Wait Before You Think About Buying