Advertisement

Ksrtc: 6 വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 6961 കോടി രൂപ

September 4, 2022
Google News 3 minutes Read
6961 crores given to KSRTC in past 6 years

പ്രതിദിനം കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നല്‍കിയത് 6961 കോടി രൂപ. 136 കോടി രൂപയുടെ പദ്ധതി വിഹിതത്തിന് പുറമെയാണ് ഈ കണക്ക്. 340 ഏക്കര്‍ ഭൂമി കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തമായി ഉണ്ടെങ്കിലും ഇതിന്റെ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി നല്‍കുന്ന മറുപടി.(6961 crores given to KSRTC in past 6 years)

2016-17 മുതല്‍ 2021-22 കാലയളവില്‍ പദ്ധതി വിഹിതമായി 136.15 കോടിയും ധനസഹായമായി 6961.05 കോടിയും സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കി . കോര്‍പ്പറേഷന്റെ കീഴിലെ ഏഴ് ഫ്യൂവല്‍ ഔട്ട്ലറ്റുകള്‍ വഴി മാസം 2.32 കോടിയുടെ വരുമാനമാണുള്ളത്. ബസുകളിലെ പരസ്യവരുമാനം വഴി 2021 ഒക്ടോബര്‍ മുതല്‍ 2022 ജൂലായ് വരെ 7.13 കോടി രൂപയും ലഭിച്ചിട്ടുണ്ട്.

Read Also: കെഎസ്ആര്‍ടിസി കൂപ്പണ്‍ സിസ്റ്റം നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ല; ശമ്പളം ഇന്ന് മുതല്‍ നല്‍കിത്തുടങ്ങാന്‍ നിര്‍ദേശം

കെ.എസ്.ആര്‍.ടി.സിയുടെ വാണിജ്യ സമുച്ചയങ്ങളില്‍ നിന്നും പ്രതിമാസ വാടക ഇനത്തില്‍ 29.53 ലക്ഷം വരുമാനവും ലഭിക്കുന്നു. അതേസമയം, എല്ലാ ജില്ലകളിലുമായി 340 ഏക്കര്‍ ഭൂമി കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടെങ്കിലും അതിന്റെ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നാണ് കോര്‍പ്പറേഷന്‍ നല്‍കുന്ന വിശദീകരണം

Read Also: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: യൂണിയനുകളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച തിങ്കളാഴ്ച

സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ പക്കല്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് തിരുവനന്തപുരം ജില്ലയിലാണ്, 95 ഏക്കര്‍. മലപ്പുറത്ത് 65 ഏക്കറും ഏറണാകുളത്തു 33 ഏക്കറും കോര്‍പ്പറേഷന്റെ പക്കലുണ്ട്. എല്ലാ മാസവും സഹായത്തിനായി സര്‍ക്കാരിനെ ആശ്രയിക്കുമ്പോഴും സ്വന്തം നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനമാണ് കെ.എസ്.ആര്‍.ടി.സിക്ക് നേരിടേണ്ടിവരുന്നത്

Story Highlights: 6961 crores given to KSRTC in past 6 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here