അഭിനയമെന്ന് കരുതി; കലാകാരന്‍ മരിച്ചതറിയാതെ കയ്യടിച്ച് കാണികള്‍

ഉത്തര്‍പ്രദേശില്‍ സ്‌റ്റേജ് പരിപാടിക്കിടെ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. രവി ശര്‍മ എന്ന കലാകാരനാണ് മരിച്ചത്.
ഹനുമാന്റെ വേഷം കെട്ടി പരിപാടി നടത്തുന്നതിനിടെ രവി ശര്‍മ നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ അഭിനയമാണെന്ന് കരുതി കാണികള്‍ കയ്യടിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതായതോടെ ആളുകള്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read Also: ക്ഷേത്രത്തിനുള്ളിൽ കയറി അല്പസമയം പ്രാർത്ഥന; എന്നിട്ട് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച് സ്ഥലംവിട്ടു: വിഡിയോ
ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി പരിപാടി നടത്തുന്ന ട്രൂപ്പിന്റെ ഭാഗമായിരുന്നു രവി ശര്‍മ്മ.
Read Also: പാഞ്ഞടുത്ത് കാള, ജീവനും കൊണ്ട് ഓടി കടുവ; ബാവലി- മൈസൂർ പാതയിലെ വിഡിയോ വൈറൽ
Story Highlights: artist dies while live stage performance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here