ഏഷ്യാ കപ്പ് ടി20; ടോസ് പാകിസ്താന്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ഇരു ടീമിലും മാറ്റം

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ദീപക് ഹൂഡ, രവി ബിഷ്‌ണോയി, ഹാർദിക് പാണ്ഡ്യ എന്നിവര്‍ ടീമിൽ തിരിച്ചെത്തി. ദിനേശ് കാർത്തിക്, ആവേശ് ഖാൻ, പരിക്കേറ്റ രവീന്ദ്ര ജഡേജ എന്നിവരെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി. പാക്ക് ടീമിലും മാറ്റമുണ്ട്. ഷാനവാസ് ദഹാനിക്ക് പകരം മുഹമ്മദ് ഹസ്‌നൈനെ ടീമിൽ ഉൾപ്പെടുത്തി. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചിരുന്നു.
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ: കെ.എൽ രാഹുൽ, രോഹിത് ശർമ (c), വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (WK), ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, രവി ബിഷ്‌നോയ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്
പാകിസ്താൻ പ്ലേയിംഗ് ഇലവൻ: മുഹമ്മദ് റിസ്വാൻ (WK), ബാബർ അസം (c), ഫഖർ സമാൻ, ഖുശ്ദിൽ ഷാ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈൻ, നസീം ഷാ
Story Highlights: asia cup ind vd pak live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here