‘ഞാൻ ഇല്ലാത്തപ്പോഴും ചുമതലകൾ നിറവേറ്റിയതിന് നന്ദി’; ഭാര്യയുടെ പിറന്നാളിന് ഹൃദയ സ്പർശിയായ കുറിപ്പുമായി ദുൽഖർ

മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാന്റെ ഭാര്യ അമാലിന് ഇന്ന് പിറന്നാൾ. ഭാര്യയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ പോസ്റ്റാണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ( dulquer salman Instagram post amal sufiyan )
Read Also: ഓപ്പൺ ജീപ്പിലെ യാത്രയും ശേഷം പതാക ഉയർത്തലും; സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ
‘എന്റെ പ്രിയപ്പെട്ട ആമിന് പിറന്നാൾ ആശംസകൾ. എത്ര പെട്ടെന്നാണ് സമയം കടന്ന് പോകുന്നത് ? എനിക്ക് പ്രായമായി വരികയാണ്. നീ ഇന്നും ചെറുപ്പമായി തന്നെ നിൽക്കുന്നു. ഞാൻ ഇല്ലാത്തപ്പോഴും ചുമതലകൾ ഭംഗിയായി നിറവേറ്റുന്നതിന് നന്ദി. നമ്മുടെ ജീവിതമെന്ന പുസ്തകത്തിൽ എനിക്കൊപ്പം നിന്ന് പുതിയ അധ്യായങ്ങൾ കുറിക്കുന്നതിന് നന്ദി. എന്നോടൊപ്പം ലോകം ചുറ്റുന്നതിനും നന്ദി. നിനക്ക് ഏറ്റവും മികച്ച പിറന്നാൾ ദിനം തന്നെ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. നീ ആഗ്രഹിക്കുന്നത് പോലെ, ലളിതവും മധുരിതവുമായ, പ്രിയപ്പെട്ടവരാൽ ചുറ്റപ്പെട്ട്…’ – ദുൽഖറിന്റെ കുറിപ്പ് ഇങ്ങനെ. പോസ്റ്റിനൊപ്പം ഇരുവരുടേയും മനേഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
Read Also: ചാക്കോച്ചന്റെ വൈറൽ ചുവടുകൾ അനുകരിച്ച് ദുൽഖർ സൽമാനും; വിഡിയോ
2011 ഡിസംബർ 22നാണ് ദുൽഖർ സൽമാനും അമാൽ സൂഫിയാനും വിവാഹിതരാകുന്നത്.
Story Highlights: dulquer salman Instagram post amal sufiyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here