Advertisement

കോഴിക്കോട് ആറു പേർക്ക് തെരുവുനായയുടെ കടിയേറ്റു

September 4, 2022
Google News 2 minutes Read

അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് കുറ്റ്യാടി മൊകേരിയിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചു പേർക്കാണ് കടിയേറ്റത് ( Five people were bitten by stray dogs ).

ഒമ്പത് വയസുകാരൻ ഋതു ദേവ്, ചങ്ങര കുളത്ത് ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനി 34 വയസുകാരി, ഇവരുടെ മകൾ 5 വയസുകാരിക്കും കടിയേറ്റു. മകളെ കടിക്കുന്നതിനിടയിൽ രക്ഷിക്കുന്നതിനിടയിലാണ് മാതാവിനും കടിയേറ്റത്. മൊകേരിയിലെ 68 വയസുകാരി നാരായണി, മൊകേരി തൈത്ത റേമ്മൽ പതിനാല് വയസുകാരിയെയും, മാവില കുന്നുമ്മൽ സുബീഷ് എന്നിവരെയാണ് പട്ടി കടിച്ചത്. സുബീഷിന് മുഖത്തും മറ്റുള്ളവർക്ക് കാലുകളിലുമാണ് കടിയേറ്റത്. വൈകുന്നേരം 3 മണിക്കാണ് സുബീഷിന് കടിയേറ്റത്. പട്ടി കടിച്ചതിന് ശേഷം ഓടി പോയെന്നാണ് നാട്ടുകാർ പറഞ്ഞു.

വീട്ടു മുറ്റത്തും, റോഡിലുമാണ് എല്ലാവർക്കും കടിയേറ്റത്. കൈക്കും, കാലിനും മുഖത്തുമാണ് പരിക്ക്. പരിക്കേറ്റവർ കുറ്റ്യാടി ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം, കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം 26ന് സുപ്രിംകോടതി പരി​ഗണിക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ്, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയിൽ നേരത്തെയുള്ള കേസിൽ കേരളത്തിലെ നിലവിലത്തെ സാഹര്യം ഹ‍ർജിക്കാരൻ അറിയിക്കുകയായിരുന്നു.

ഓഗസ്റ്റിൽ മാത്രം കേരളത്തില്‍ 8 പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരനായ സാബു സ്റ്റീഫന്‍റെ അഭിഭാഷകന്‍ വി.കെ.ബിജു സുപ്രിംകോടതിയെ അറിയിച്ചു. ഇതിൽ രണ്ടു പേർ പ്രതിരോധ വാക്സിൻ എടുത്തവരാണ്. പ്രതിരോധ വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച് പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിലവിൽ ഒരു സമിതിയെ രൂപീകരിച്ചുണ്ട്. എന്നാൽ സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇപ്പോഴും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജി അടിയന്തരമായി പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.

ഈ വിഷയത്തിൽ ജസ്റ്റിസ് സിരിജഗൻ നേരത്തെ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ചുള്ള ശുപാര്‍ശ നല്‍കാൻ ഈ കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ.ശശി, സുപ്രിംകോടതിയിൽ ഹാജരായി.

Story Highlights: Five people were bitten by stray dogs in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here