Advertisement

കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ്; ഇ.ഡി അന്വേഷണം തുടങ്ങി

September 4, 2022
Google News 3 minutes Read
kozhikode parallel telephone exchange case ed probe

കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ ഇ.ഡി.യും അന്വേഷണം തുടങ്ങി. പിടിയിലായ ഷെബീറിൻറെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. സമാന്തര ടെലിഫോൺ എക്‌സേഞ്ചിൻറെ മറവിൽ കോടികളുടെ കുഴൽപ്പണം പ്രതികളിലേക്കെത്തിയെന്നാണ് നിഗമനം. ( kozhikode parallel telephone exchange case ed probe )

Read Also: കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ് ; പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ

സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇ ഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുളള പണം ദുബായിലെത്തിക്കുകയും അവിടെ നിന്ന് കുഴൽപ്പണ ശൃംഖല വഴി ഷബീറിന് കൈമാറിയെന്നുമാണ് പ്രാഥമിക കണ്ടെത്തൽ.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

2017 മുതലുളള ഇടപാടിൽ കോടികളിങ്ങിനെയെത്തിയതായി ചോദ്യംചെയ്യലിൽ ഷബീർ സമ്മതിച്ചിട്ടുണ്ട്. പല മേഖലകളിൽ ഈ പണം നിക്ഷേപിച്ചെന്നും ഷബീർ മൊഴിനൽകിയിട്ടുണ്ട്.

Story Highlights: kozhikode parallel telephone exchange case ed probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here