Advertisement

ഫ്‌ളവേഴ്‌സ് പ്രേക്ഷകർക്കൊപ്പം ഓണമാഘോഷിക്കാൻ മഞ്ജു വാര്യറും ഭാവനയും

September 5, 2022
Google News 2 minutes Read
bhavana manju warrier flowers tv

ഫ്‌ളവേഴ്‌സ് ടിവി പ്രേക്ഷകർക്കായി ഒരുക്കുന്ന ഓണസദ്യയിൽ അതിഥികളായി മഞ്ജു വാര്യരും ഭാവനയും എത്തുന്നു. ഫ്‌ലവേഴ്‌സ് ഒരു കോടിയിലാണ് ഇരുവരും എത്തുന്നത്. മഞ്ജു വാര്യർ പങ്കെടുക്കുന്ന ഫ്ളവേഴ്‌സ് ഒരുകോടി ഉത്രാട ദിനത്തിലും, ഭാവന അതിഥിയായെത്തുന്ന പരിപാടി അവിട്ടം ദിനത്തിലും പ്രേക്ഷകർക്ക് കാണാം. ( bhavana manju warrier flowers tv )

ഒരു കോടിക്കായി പ്രിയ താരങ്ങളുടെ തീപാറും പോരാട്ടം.. അതിനിടയിൽ ജീവിതത്തിലെ നിറമുള്ള ഓർമ്മകളും നർമ്മത്തിൽ പൊതിഞ്ഞ കുശലങ്ങളും.. നെഞ്ച് നീറ്റിയ അനുഭവങ്ങളും..പങ്കുവെക്കുകയാണ് മലയാളത്തിന്റെ എക്കാലത്തേയും മികച്ച അഭിനേത്രി.

Read Also: ‘ഞാൻ ഇല്ലാത്തപ്പോഴും ചുമതലകൾ നിറവേറ്റിയതിന് നന്ദി’; ഭാര്യയുടെ പിറന്നാളിന് ഹൃദയ സ്പർശിയായ കുറിപ്പുമായി ദുൽഖർ

ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിലേക്ക് മലയാളിയുടെ സ്‌നേഹം ഒന്നാകെ ഏറ്റുവാങ്ങിയാണ് ഭാവനയെത്തുന്നത്. ജീവിതത്തിലെ പുഞ്ചിരിയും നൊമ്പരങ്ങളും നിറഞ്ഞ ഓർമ്മകളുടെ കെട്ട് അഴിക്കുന്നു ഭാവന.

മഞ്ജു വാര്യർ പങ്കെടുക്കുന്ന ഫ്ളവേഴ്‌സ് ഒരുകോടി ബുധനാഴ്ച ഉത്രാട ദിനത്തിലും ഭാവന പങ്കെടുക്കുന്ന പരിപാടി വെള്ളിയാഴ്ച്ച അവിട്ടം ദിനത്തിലും രാത്രി 9 മണിക്ക് ഫ്‌ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യും.

Story Highlights: bhavana manju warrier flowers tv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here