പാലോട് മങ്കയത്ത് ഒഴുക്കില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് വാളിക്കോട് സ്വദേശിനി ഷാനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മൂന്നാറ്റ് മുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. (dead body of woman found from river palode)
ഇന്നലെ വൈകീട്ട് മങ്കയം ബ്രൈമൂറിനടുത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. വാഴത്തോപ്പ് കടവില്‍ കുളിക്കാനിറങ്ങിയവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഷാനിയുടെ ബന്ധുവായ ആറ് വയസുകാരി നസ്രിയ ഇന്നലെ മരിച്ചിരുന്നു.
Read Also: അട്ടപ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
മൂന്ന് കുടുംബത്തിലെ പത്ത് പേരടങ്ങിയ സംഘമാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവര്‍. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നത്.
Story Highlights: dead body of woman found from river palode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here