ഡ്രഡ്ജർ ഇടപാട്; ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ഡ്രഡ്ജർ ഇടപാടുമായി ബന്ധപ്പെട്ട മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാരും സത്യൻ നരവൂരും ആണ് ഹർജിക്കാർ. ( dredger case petition against jacob thomas )
ഡ്രഡ്ജർ ഇടപാട് വിഷയത്തിൽ മന്ത്രിമാരും ഐ.എ.എസ് , ഐ.പി.എസ് ഉന്നതരും ഗൂഡാലോചന നടത്തിയെന്ന് സുപ്രിംകോടതിയെ അറിയിച്ച് ജേക്കബ് തോമസ്സ് സമർപ്പിച്ച സത്യവാങ്മൂലം ഇന്ന് കോടതിക്ക് മുന്നിലെത്തും. അഴിമതിക്കാർക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കാനുള്ള തന്റെ തിരുമാനത്തിന് എതിരായ പ്രതികാര നടപടി ആണ് ഡ്രജ്ജർ കേസ് അടക്കമുള്ളവ.
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
ഡ്രഡ്ജർ ഇടപാടിലെ ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ല. മന്ത്രിയും വകുപ്പ് സെക്രട്ടറിയും പ്രതിപട്ടികയിൽ ഇല്ലാത്തത് തനിയ്ക്ക് എതിരെയുള്ള ഗൂഡാലോചന വ്യക്തമാക്കുന്നു. പരാതിക്കാരനായ സത്യൻ നരവൂരിന്റെ അഴിമതി കണ്ടെത്തിയത് താൻ ആണെന്നത് മറച്ച് വച്ചാണ് ദുഷ്പ്രചരണം. ഡ്രഡ്ജർ വാങ്ങാനുള്ള തിരുമാനം കൈകൊണ്ടെത് കെ.എസ്.എം.ഡി.സി ചേയർമാനായ മന്ത്രിയുടെ നേത്യത്വത്തിൽ ആയിരുന്നു എന്നും ജേക്കബ് തോമസിന്റെ സത്യവാങ്മൂലം ആരോപിക്കുന്നു.
Story Highlights: dredger case petition against jacob thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here