Advertisement

ജൂലൈ മാസത്തെ 75% ശമ്പളം വിതരണം ചെയ്തു; കെഎസ് ആർ ടിസിയിലെ ശമ്പളം വിതരണം തുടങ്ങി

September 5, 2022
Google News 1 minute Read

കെഎസ് ആർ ടിസിയിലെ ശമ്പള വിതരണം തുടങ്ങി. മുഴുവൻ ജീവനക്കാർക്കും തൽകിയതായി കെഎസ് ആർ ടിസി അറിയിച്ചു. മുഖ്യമന്ത്രിയുമായിട്ടുള്ള ചർച്ചയ്ക്ക് മുന്നോടിയായിട്ടാണ് ശമ്പള വിതരണം നടത്തിയത്. ജൂലൈ മാസത്തെ 70 ശതമാനം ശമ്പളം വിതരണം ചെയ്തതായി കെ എസ് ആർ ടി സി വ്യക്തമാക്കി. കെഎസ്ആർടിസിയിലെ 24,477 സ്ഥിരം ജീവനക്കാർക്കാണ് ശമ്പളം നൽകിയത്. 838 കാഷ്വൽ ജീവനക്കാർക്ക് മുൻപ് ജൂലൈ മാസത്തെ ശമ്പളം നൽകിയിരുന്നുവെന്നും കെഎസ്ആർടിസി അറിയിച്ചു.

കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി ഇന്ന് തൊഴിലാളി നേതാക്കളുമായും മാനേജ്മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തും. ശമ്പളത്തിന് പകരം കൂപ്പൺ നൽകാനുള്ള നീക്കത്തിലെ എതിർപ്പ് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ അറിയിക്കും.

Read Also: കെ.എസ്.ആർ.ടി.സി ശമ്പള വിതരണം; ഇന്ന് മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തിൽ യൂണിയനുകളുമായി ചർച്ച

കെഎസ്ആർടിസിയെ പുനരുദ്ധരിക്കാൻ ഉപാധികളോടെ പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്ക് തയ്യാറാവണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെടും. എന്നാൽ ഏട്ട് മണിക്കൂറിൽ കൂടുതൽ ജോലി അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സി ഐ ടി യു ഒഴികെയുള്ളവരുടെ ഉറച്ച നിലപാട്. അവശ്യമെങ്കിൽ പണിമുടക്ക് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും ആലോചന ഉണ്ട് .

Story Highlights: KSRTC Salary Distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here