സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം; ഭാര്യയും മക്കളും രക്ഷപ്പെട്ടു

ഞായറാഴ്ച പുലർച്ചെ സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ നീർക്കുന്നം വണ്ടാനം വാളംപറമ്പിൽ ഷിയാസ് ഉസ്മാനാണ് (33) മരിച്ചത്. സലാലയ്ക്കടുത്ത് ഹരീതിൽ വെച്ചാണ് അപകടമുണ്ടാവുന്നത്. ദുബൈയിൽനിന്ന് സലാലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ( Malayali died in a car accident in Salala ).
Read Also: സലാലയിലെ കടലിൽ കാണാതായ അഞ്ച് ഇന്ത്യക്കാരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
പിന്നിൽനിന്ന് വന്ന ഒരു വാഹനം ഷിയാസ് ഉസ്മാൻ സഞ്ചരിക്കുകയായിരുന്ന കാറിനെ ഇടിക്കുകയായിരുന്നു. ഷിയാസ് ഉസ്മാന്റെ ഭാര്യ തസ്നീമും മക്കളായ ഹൈഫയും ( നാല് വയസ്), ഹാദിയും (ഒരു വയസ്) സുരക്ഷിതരാണെന്നാണ് അറിയാൻ കഴിയുന്നത്.
Story Highlights: Malayali died in a car accident in Salala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here