Advertisement

റോങ് സൈഡിൽ ഒരു ബസ്, മുന്നിൽ രണ്ട്; കണ്ണൂരിൽ ആംബുലൻസിനു വഴിനൽകാതെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം

September 6, 2022
Google News 2 minutes Read

കണ്ണൂരിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടമെന്ന് പരാതി. ആംബുലൻസിനു പോലും വഴിനൽകാതെയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം നടക്കുന്നത്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് നവജാത ശിശുവുമായി പോയ ആംബുലൻസിൻ്റെ യാത്ര കഴിഞ്ഞ ദിവസം ഏറെ സമയം തടസപ്പെട്ടു. വഴിനൽകാതെ സ്വകാര്യ ബസുകൾ ഏറെ നേരം പ്രതിസന്ധിയിലാക്കിയെന്ന് ആംബുലൻസ് ഡ്രൈവർ 24നോട് പറഞ്ഞു.

“സാഗര എന്ന് പറഞ്ഞ ബസ് നേരെ ആംബുലൻസിൻ്റെ മുന്നിലിട്ടു. അതിനെ ഓവർടേക്ക് ചെയ്ത് വേറെയും രണ്ട് ബസുകൾ. ഏകദേശം ആറ് മിനിട്ടോളം ഞങ്ങൾ അവിടെ കിടന്നു. പിന്നിൽ ഒരു വണ്ടിപോലുമില്ല. ബസ് ഒന്ന് സൈഡാക്കി തന്നിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു. ആറ് മിനിട്ട് വളരെ വിലപ്പെട്ട സമയമാണ്. ഈ സമയം കൊണ്ട് നമ്മൾ 10-11 കിലോമീറ്റർ ഓടും. ആ ഒരു സമയമാണ് അവിടെ നഷ്ടപ്പെട്ടത്. ചെറിയ കുഞ്ഞിനെയും കൊണ്ട് പോയതാണ്.”- ഡ്രൈവർ പ്രതികരിച്ചു.

നവജാത ശിശുവിനെകണ്ണൂർ കൊയിലി ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് സ്വകാര്യ ബസുകൾ ആംബുലൻസിനെ തടസപ്പെടുത്തിയത്.

Story Highlights: kannur private bus ambulance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here