Advertisement

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

September 6, 2022
Google News 2 minutes Read
kochi actress attack case survivor petition postponed

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പ്രതിയായ നടൻ ദിലീപിന്റെ എതിർവാദം അടക്കം പൂർത്തിയായി. ( kochi actress attack case survivor petition postponed )

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

അടച്ചിട്ട കോടതി മുറിയിലായിരുന്നു രഹസ്യ വാദംകേൾക്കൽ. ഓണാവധിയാണെങ്കിലും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് സ്‌പെഷ്യൽ സിറ്റിംഗ് നടത്തിയാണ് വാദം കേട്ടത്. വിചാരണക്കോടതി മാറ്റണമെന്ന പ്രധാന ആവശ്യത്തിന് പുറമെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്.

Read Also: നടിയെ ആക്രമിച്ച കേസ് : വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം നൽകി സുപ്രിംകോടതി

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ഹർജി. അതിജീവിത നേരത്തെ തന്നെ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാർക്ക് പരാതിയും നൽകിയിരുന്നു.

Story Highlights: kochi actress attack case survivor petition postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here